play-sharp-fill
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി; ആര്‍തര്‍ ജയിലില്‍ തുടരും; പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണെന്ന് എന്‍സിബി

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി; ആര്‍തര്‍ ജയിലില്‍ തുടരും; പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണെന്ന് എന്‍സിബി

സ്വന്തം ലേഖിക

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയ്ക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യന്‍ ഖാന്‍ മുംബൈയിലെ ആര്‍തര്‍ ജയിലില്‍ തുടരും. ഇന്നലെയാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്‌.

അറസ്റ്റിലായവരിലൊരാള്‍ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ആര്യനു ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടത്. 8 പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിബി അപേക്ഷ നല്‍കി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്‍സിബി അറിയിച്ചു. ‘അന്വേഷണം പരമപ്രധാനമാണ്. ഇതു പ്രതികള്‍ക്കും അന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യും’- ആര്യന്റെയും മറ്റ് 7 പേരുടെയും കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയില്‍നിന്നു ഗോവയിലേക്കു സഞ്ചരിച്ച കോര്‍ഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എന്‍സിബിയുടെ രഹസ്യ ഓപ്പറേഷനില്‍ പ്രതികള്‍ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ‌, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എന്‍സിബി അറിയിച്ചു.