Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: എംബിബിഎസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീന്‍ (24 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് റസീന്‍. വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. എംബിബിഎസ് പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടെയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: സലീം, മാതാവ്: റുബീന, സഹോദരങ്ങള്‍: സിനാന്‍ , ഫാത്തിമ, ആയിഷ.