അമ്പലവയല്‍ കൊലപാതകം; പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ല; ആരോപണം തള്ളി പൊലീസ്

സ്വന്തം ലേഖിക കല്‍പറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും മാതാവിനുമല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളും മാതാവും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആയിരംകൊല്ലി മണ്ണില്‍തൊടിയില്‍ മുഹമ്മദ് (70) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടികളുടെ പിതാവാണ് കൊലപാതകത്തിന് പിന്നിലെന്ന് മുഹമ്മദിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നിലവില്‍ […]

മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ര്‍, മു​ഹ​മ്മ, ആ​ര്യാ​ട് മേ​ഖ​ല​ക​ളി​ല്‍ വ്യാപക മയക്കുമരുന്ന് വില്‍പ്പന; പ്രദേശത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ള്‍ വർദ്ധിക്കുന്നുവെന്ന് പരാതി

സ്വന്തം ലേഖിക മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ര്‍, മു​ഹ​മ്മ, ആ​ര്യാ​ട് മേ​ഖ​ല​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പന വ്യാ​പ​ക​മാകുന്നതായി പരാതി. മണ്ണ​ഞ്ചേ​രി പെ​രു​ന്തു​രു​ത്ത് ക​രി, ക​ല​വൂ​ര്‍ ഐ​ടി​സി കോ​ള​നി, മു​ഹ​മ്മ ബോ​ട്ടുജെ​ട്ടി​ക്കു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍, മു​ഹ​മ്മ​യി​ലെ​യും സ​മീ​പ മേ​ഖ​ല​ക​ളി​ലേ​യും മ​ദ്യവി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ​ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലും അ​ര​ങ്ങേ​റു​ന്ന​തെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക​ഴി​ഞ്ഞദി​വ​സം ആ​ര്യാ​ട് കൈ​ത​ത്തി​ല്‍ നി​ക​ര്‍​ത്തി​ല്‍ ര​തീ​ഷി​ന്‍റെ വീ​ടി​നു​ നേ​രേ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​തീ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആര്യാ​ട് സ്വ​ദേ​ശി​യാ​യ ബി​നു എ​ന്ന യു​വാ​വി​നു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രു​ന്നു […]

സെക്സ് വീഡിയോസ് കാണിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ചും പതിനഞ്ച്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാല്പത്തി ഒൻപത്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: സെക്സ് വീഡിയോസ് കാണിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ചും പതിനഞ്ച്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. 49 കാരനായ പിതാവിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം ആയിരുന്നു സംഭവം. പ്രതി തന്റെ ഫോണില്‍ പെണ്‍കുട്ടിയെ സെക്സ് വീഡിയോസും ഫോട്ടോസും കാണിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കാണാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ പ്രതി കമ്പി വടി ഉപയോഗിച്ച്‌ ദേഹോപദ്രവം എല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മീന്‍ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: അറുപത്തിയെട്ടുകാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ

സ്വന്തം ലേഖിക തൃശ്ശൂര്‍: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയെട്ടുകാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ […]

പഞ്ചറെന്ന് പറഞ്ഞ്​ കൈകാണിച്ച്‌ നിര്‍ത്തി പട്ടാപ്പകല്‍ കാര്‍ മോഷ​ണം; പൊലീസ്​ പിന്തുടര്‍ന്നപ്പോള്‍ വാഹനം ഉപേക്ഷിച്ച്‌​ കടന്നു

സ്വന്തം ലേഖിക കൊ​ച്ചി: കൈ​കാ​ണി​ച്ച്‌ വാ​ഹ​നം നി​ര്‍​ത്തി പ​ഞ്ച​റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ആ​ള്‍ കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. മാ​മം​ഗ​ലം സ​ണ്ണി എ​സ്​​റ്റേ​റ്റ് ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ശ്രു​തി ബോ​സ് എ​ന്ന യു​വ​തി​യു​ടെ കാ​റാ​ണ് മോ​ഷ​ണം പോ​യ​ത്. എ​റ​ണാ​കു​ളം മാ​മം​ഗ​ല​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫ്ലാ​റ്റി​ല്‍​ നി​ന്ന്​ മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോഴാ​യി​രു​ന്നു മോ​ഷ്​​ടാ​വ് കൈ​കാ​ണി​ച്ച്‌ കാ​ര്‍ നി​ര്‍​ത്തി​ച്ച്‌​ ട​യ​ര്‍ പ​ഞ്ച​റാ​ണെ​ന്ന് പ​റ​ഞ്ഞ​ത്. ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ യു​വ​തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ഇ​യാ​ള്‍ വേ​ഗം കാറിൽ ക​യ​റി കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ല്‍ യു​വ​തി പ​രാ​തി ന​ല്‍​കി. കാ​റി​ല്‍ ജി.​പി.​എ​സ് സൗ​ക​ര്യ​മു​ണ്ടെ​ന്ന് […]

പറവൂരിലെ പെണ്‍കുട്ടിയുടെ മരണം: പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക പറവൂർ: പറവൂരിലെ പെണ്‍കുട്ടിയുടെ മരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂർത്തിയായി. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം മരിച്ച വിസ്മയുടെ സഹോദരി ജിത്തുവിനെ കണ്ടെത്താത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ജിത്തുവിനെ മുന്‍പും കാണാതായിട്ടുണ്ടെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് പറയുന്നു. ജിത്തുവിനെ കണ്ടെത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. അതിനുള്ള ശ്രമം തുടരുന്നതായും എസ് പി പറഞ്ഞു. മുന്‍പ് ജിത്തുവിനെ […]

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ വക്കം സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്കല അയന്തി കടവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൽഐസി ഏജന്റ് ജെസിയുടെ (54) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മണനാക്ക്‌ സ്വദേശി മോഹനൻ (55) അറസ്റ്റിലായി. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്ത് ആത്മഹത്യകൾ പതിവായതിനാൽ ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും മോഹനൻ […]

രഞ്ജിത്ത് കൊലപാതകം; പ്രധാന പ്രതികള്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം കൂടി കണ്ടെത്തി

സ്വന്തം ലേഖിക ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താനായി പ്രതികള്‍ ഉപയോഗിച്ച ഒരു ഇരുചക്ര വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തു നിന്നാണ് അന്വേഷണ സംഘം വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവര്‍ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരില്‍ രണ്ടു പേരാണ് അനൂപും ജസീബും എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം ബിജെപി ദേശീയ നിര്‍വാഹണ സമിതി […]

സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി കേരളം : ഏഴ് ദിവസത്തിനിടെ അറസ്റ്റിലായത് 7674 സാമൂഹിക വിരുദ്ധർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധർ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ അറസ്റ്റിലായി. 7767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. 53 പേരുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച റദ്ദ് ചെയ്തു. 175 പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി സർക്കാർ പുതുവത്സര ആഘോഷങ്ങൾ, ഒമിക്രോൺ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും നിർദ്ദേശിച്ചു. ഇൻറലിജൻസ് സംവിധാനം മയക്കുമരുന്ന്, സ്വർണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ശക്തിപ്പെടുത്തും. ഇതിനകം തന്നെ […]

ഇന്ധനം നിറയ്ക്കുന്നതിന് ഇടയിൽ ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു; ബൈക്കിലെത്തിയ സംഘം പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. പെട്രോൾ പമ്പ് ജീവനക്കാരനായ അനന്ദുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ധനം നിറയ്ക്കുന്നതിന് ഇടയിൽ ഫോൺ ചെയ്തത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി സംഘം ആണ് അനന്തുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. വാക്കേറ്റത്തിന് ശേഷം പെട്രോൾ പമ്പിൽ നിന്ന് പോയ അക്രമിസംഘം വടിവാളുമായി തിരികെ എത്തിയായിരുന്നു ആക്രമണം നടത്തിയത്. മുതുകിലും, കയ്യിലും, കാലിലുമായി പതിനഞ്ച് വെട്ടുകളാണ് വെട്ടിയത്. ജീവനക്കാർ […]