Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു.

video
play-sharp-fill

ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. പെട്രോൾ പമ്പ് ജീവനക്കാരനായ അനന്ദുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ധനം നിറയ്ക്കുന്നതിന് ഇടയിൽ ഫോൺ ചെയ്തത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി സംഘം ആണ് അനന്തുവിനെ വെട്ടി പരിക്കേൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കേറ്റത്തിന് ശേഷം പെട്രോൾ പമ്പിൽ നിന്ന് പോയ അക്രമിസംഘം വടിവാളുമായി തിരികെ എത്തിയായിരുന്നു ആക്രമണം നടത്തിയത്. മുതുകിലും, കയ്യിലും, കാലിലുമായി പതിനഞ്ച് വെട്ടുകളാണ് വെട്ടിയത്.

ജീവനക്കാർ സംഘടിച്ചെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. സിസിടിവി പരിശോധനയിൽ സ്ഥിരം കുറ്റവാളികളായ ആളുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണത്തിൽ പരിക്കേറ്റ അനന്തു ചികിത്സയിലാണ്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.