കോട്ടയം കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽച്ചില്ല് അടിച്ചു തകർത്ത് ‘മിന്നൽ മുരളി’; വീടിന്റെ മുന്നിൽ മല വിസർജനം നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർക്കുകയും ചെയ്തു; തല്ലിത്തകർത്തത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ചില്ല്

സ്വന്തം ലേഖകൻ കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. വെച്ചൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ വീട്ടിൽ ഷാജിയുടെ ആൾത്താമസമില്ലാത്ത വീടിൻ്റെ ജനൽ ചില്ല് അടിച്ചു തകർത്തു. കുമരകം എം.ആർ.എഫ് ട്രെയിനിങ് സെന്ററിലേയ്ക്കുള്ള വഴിയിലെ അടിച്ചിട്ടിരിക്കുന്ന വീടിന്റെ ജനൽ ചില്ലാണ് അക്രമി സംഘം അടിച്ചു തകർത്തത്. വീടിന്റെ മുന്നിൽ മല വിസർജനം നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർത്തും വീടിന്റെ വാതിൽ സമീപത്തെ തോട്ടിൽ എറിയുകയും ചെയ്തു. രണ്ടു ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ജനൽചില്ല് തല്ലിത്തകർത്ത ശേഷം മിന്നൽ […]

വിദേശപൗരന്റെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കോവളത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിസിപി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോവളത്ത് സ്വീഡിഷ് പൗരനെ തടഞ്ഞ്, കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിച്ച സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. […]

താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം; ശക്തി ലഭിച്ചത് അയാളുടെ ശരീരത്തില്‍ നിന്നെന്ന് വെളിപ്പെടുത്തൽ; മതങ്ങള്‍ക്ക് അതീതമാണ് തന്റെ ശക്തിയെന്ന് വാദം; സൗന്ദര്യം നിലനിര്‍ത്താനുള്ള സുഖ ചികിത്സ; ആഡംബര ജീവിതമായിരുന്നോ ഇക്കാലമെല്ലാം? ചർച്ചയായി അന്നപൂര്‍ണി അരസു

സ്വന്തം ലേഖിക ആധിപരാശക്തി ദേവിയുടെ അവതാരങ്ങളില്‍ ഒന്നാണെന്നാണ് സ്വയം പ്രഖ്യാപിച്ചുകൊണ്ടെത്തിയ ആള്‍ ദൈവമായ അന്നപൂര്‍ണി അരസുവിന്റെ വാര്‍ത്തകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. അരസുവിന്റെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നതും. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. അന്നപൂര്‍ണി അരസു അമ്മയ്ക്ക് വേണ്ടി ഭക്തര്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും പലയിടത്തും കാണുന്നുണ്ട്. അതിനോടൊപ്പം തന്നെ സീ തമിഴില്‍ സംപ്രേക്ഷണം ചെയ്ത സൊല്‍വതെല്ലാം ഉന്മൈ ഷോയിലൂടെ അന്നപൂര്‍ണിയുടെ പഴയകാല ചരിത്രവും ചര്‍ച്ചയാകുന്നുണ്ട്. വീഡിയോ പുറത്തിറങ്ങിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു […]

ഫോട്ടോഷൂട്ടിനായി എത്തിയ യുവതി ലോഡ്ജില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ ഇടനിലക്കാരന്‍; പരാതി പിന്‍വലിക്കാന്‍ യുവതിക്ക് വാഗ്ദാനം ചെയ്തത് മൂന്ന് ലക്ഷം രൂപ; പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയും മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിശ്രമത്തില്‍

സ്വന്തം ലേഖിക കൊച്ചി: ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിത്തെ ലഹരി നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി ഇടനിലക്കാരന്‍. പരാതിക്കാരിയുടെ സുഹൃത്തായ എറണാകുളത്ത് ഊബര്‍ ടാക്സി ഓടിക്കുന്ന കോഴിക്കോട് സ്വദേശി ബിബിന്‍ ജോര്‍ജ്ജാണ് പരാതി പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന് യുവതിയോട് പറഞ്ഞിരിക്കുന്നത്. തോപ്പുംപടി സ്വദേശി അജ്മലിനെയും സലിന്‍ കുമാറിനെയും ഒഴിവാക്കണമെന്നാണ് ബിബിന്‍ ആവശ്യപ്പെട്ടത്. ബലാത്സംഗം, ദേഹോപദ്രവം, അന്യായമായി തടങ്കലില്‍വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസ്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഐ.ടി. നിയമപ്രകാരവും പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. […]

സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു; പതിനായിരങ്ങൾ ശമ്പളം വാങ്ങി സർക്കാർ ആശുപത്രിയുടെ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി; നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു. സർക്കാർ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ രാജേഷ് തേർഡ് ഐ ന്യൂസിൻ്റെ ഒളിക്യാമറയിൽ കുടുങ്ങി. ഏറ്റുമാനൂർ കൂടല്ലൂർ സർക്കാർ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ലാബിൽ പരിശോധനയ്‌ക്ക്‌ എത്തുന്നവരുടെ രക്തസാമ്പിളുകൾ  ടെക്‌നീഷ്യൻ തന്നെ എടുക്കുകയും തൊട്ടടുത്ത് ഭാര്യ നടത്തുന്ന ലാബിൽ ടെസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഭാര്യയുടെ പേരിലുള്ള ലാബിൽ നടത്തുന്ന ടെസ്റ്റുകളുടെ സാമ്പിൾ ശേഖരിക്കുന്നതും , പണം വാങ്ങുന്നതും സർക്കാർ ലാബിൽ തന്നെ. […]

മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു; പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്നു; മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൈയ്യോടെ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു. ഒടുവിൽ പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. മുല്ലക്കൊടി അരിമ്പ്രയിലെ മൂര്‍ഷിദിനെ (35)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മോഷണമുതലുകള്‍ തിരിച്ചു നല്‍കി പൊലീസിന് പിടി കൊടുക്കാതെ നടന്നിരുന്ന പ്രതിയെ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് മണല്‍ കടത്ത് കേസില്‍ പയ്യന്നൂര്‍ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പരിയാരം പൊലീസ് […]

ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേക്ക് കയറിച്ചെന്നു; അടുക്കളയിലായിരുന്ന യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കാലടി : യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) ആണ് കാലടി പൊലീസി​ന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് അജ്മൽ കയറിച്ചെല്ലുകയും അടുക്കളയിലായിരുന്ന പരാതിക്കാരിയെ കയറി പിടിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്‌പെക്ടർമാരായ ബിബിൻ, ജോയി എസ്.സി.പി.ഒ മാരായ സുധീർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആറ്റില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെ മദ്യപസംഘം നഗ്​നനാക്കി കെട്ടിയിട്ട്​ മര്‍ദ്ദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരിയില്‍ മദ്യപസംഘം പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ നഗ്​നനാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിൽ. രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ […]

മാതാപിതാക്കള്‍ക്ക് വിസ്മയയോട് അമിത സ്‌നേഹം; സഹോദരിയെ കുത്തി വീഴ്‌ത്തിയ ശേഷമാണ് തീ കൊളുത്തിയത്; കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴി

സ്വന്തം ലേഖിക പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്‌നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിസ്മയ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിസ്മയയെ കുത്തി വീഴ്‌ത്തിയ ശേഷമാണ് തീ കൊളുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് വിസ്മയെ കുത്തിയത്. അതിനു ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി. വിസ്മയയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴിയില്‍ പറയുന്നു. കയ്യാങ്കളിക്കിടയില്‍ ജിത്തുവിന്റെ വിരലിന് പരിക്കേറ്റിട്ടുണ്ട്. മുറിവേറ്റ വിരലുകളില്‍ ജിത്തു ബാന്‍ഡേജ് കെട്ടിയിരുന്നു. കൊലപാതകത്തിനു ശേഷം സിറ്റിയിലേക്ക് കടന്നു. പലരോടും ലിഫ്റ്റ് […]

ഭൂപരിധി നിയമലംഘനം; പി വി അന്‍വര്‍ കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു

സ്വന്തം ലേഖിക കോഴിക്കോട്: ഭൂപരിധി നിയമം ലംഘിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നടപടികള്‍ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയാണ് പി വി അന്‍വര്‍ എംഎല്‍എയും കുടംബവും ഭൂപരിധി ചട്ടം ലംഘിച്ച്‌ ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി വി […]