play-sharp-fill
വീട് കയറി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; വാറണ്ട് കേസിൽ രണ്ട് വർഷത്തിനുശേഷം കടുത്തുരുത്തി സ്വദേശി പോലീസ് പിടിയിൽ

വീട് കയറി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; വാറണ്ട് കേസിൽ രണ്ട് വർഷത്തിനുശേഷം കടുത്തുരുത്തി സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ.

കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയിൽ കൊടുന്തലയിൽ വീട്ടിൽ ശശി മകൻ അജി (44) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ 2020ൽ വീട് കയറി ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയുമായിരുന്നു. തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

കടുത്തുരുത്തി എസ്.എച്ച്.ഓ സജീവ് ചെറിയാൻ, സി.പി.ഓ മാരായ ബിനോയ് ടി.കെ, സജി കെ.പി, എ.കെ പ്രവീൺ കുമാർ,എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.