സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി,  ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിതാ പഞ്ചായത്ത് അംഗത്തിന്റെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ

Spread the love

മലപ്പുറം: ഗ്രാമപഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പഞ്ചായത്തംഗത്തെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രമിത്തിനെതിരെയുള്ള പരാതി. സെപ്‌തംബർ പന്ത്രണ്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

പ്രാദേശിക സി പി എം നേതാവായ പ്രമിത്തിനെ ഒളിവിൽ കഴിയാൻ പൊലീസ് സഹായിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് കോടതി തള്ളിയിരുന്നു.