play-sharp-fill
ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ചു; കടുത്തുരുത്തി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ചു; കടുത്തുരുത്തി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംതലയിൽ വീട്ടിൽ അജി മകൻ അമൽ കെ അജി (25), ഇയാളുടെ സഹോദരനായ അഖിൽ കെ അജി (21), കടുത്തുരുത്തി പൂഴിക്കോല്‍ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കൊടും തലയില്‍ വീട്ടിൽ അപ്പു മകൻ അനീഷ് ടി. എ.(ബാബു -42) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം രാത്രിയിൽ പൂഴിക്കോൽ റോഡിൽ അംഗനവാടിക്ക് സമീപം വെച്ച് ബൈക്കിൽ വരികയായിരുന്ന ഇവരുടെ അയല്‍വാസി കൂടിയായ അനീഷ് ഗോപിയെയാണ് ആക്രമിച്ചത്. പ്രതികൾ വഴിയിൽ അനീഷിന്റെ വാഹനത്തിന് മുന്നിൽ തടസ്സമായി നിന്നതിനെ തുടർന്ന് ഹോണടിക്കുകയും, തുടരെ തുടരെ ഹോൺ അടിച്ചതിലുള്ള വിരോധം മൂലം ഇവർ അനീഷിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു.

അനീഷിന്റെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ പ്രതികൾ സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്നുപേരെയും പിടികൂടുകയും ആയിരുന്നു.

കടുത്തുരുത്തി എസ്.എച്ച്.ഓ സജീവ് ചെറിയാൻ എസ്.ഐ വിപിൻ ചന്ദ്രൻ, സജീവ് എം.കെ, എ.എസ്.ഐ റോജിമോൻ, സി.പി.ഓ മാരായ ബിനോയ് ടി.കെ , എ.കെ പ്രവീൺ കുമാർ, സജി കെ.പി, ജിനുമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.