കോട്ടയത്ത് ബസ്സിൽ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയത്ത് ബസ്സിൽ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവർച്ച ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സെയ്തുപ്പെടൈ സ്വദേശിനി കൗസല്യ (23) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ‘ ഇവർ വെള്ളിയാഴ്ച രാവിലെ അറുപുഴ – കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിൽ യാത്രക്കാരി എന്ന വ്യാജേനെ കയറുകയും കോട്ടയം ബേക്കര്‍ ജംഗ്ഷൻ ഭാഗത്ത് വച്ച് ബസ്സിൽ നിന്നിറങ്ങിയ വീട്ടമ്മയുടെ കൈവശം ഇരുന്ന 1500 രൂപയും, ആശുപത്രി രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് തട്ടിപ്പറിച്ച് […]

കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ചു; പാമ്പാടി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി, വെള്ളൂർ കാട്ടാംകുന്ന് ഭാഗത്ത് കണ്ണംകുളം വീട്ടിൽ മധു മകൻ ആരോമൽ മധു (21) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാള്‍ക്ക് പാമ്പാടി സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കാപ്പാ നിയമ പ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ […]

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്: അതീവ ഗൗരവത്തില്‍ അന്വേഷണം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തി. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക മൂവാറ്റുപുഴ: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദികനായ ഷിമയൂണ്‍ റമ്പാനെ (77) യാണ് മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയില്‍ വച്ച്‌ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ വൈദികന്‍ […]

ഓടുന്ന ബസില്‍ യുവതിയ്‌ക്ക് നേരെ അതിക്രമം; റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍

സ്വന്തം ലേഖിക മണ്ണന്തല: ബസില്‍ വച്ച്‌ യുവതിയ്‌ക്ക് നേരെ അതിക്രമം നടത്തിയ റിട്ട. ജില്ലാ ജഡ്ജി പിടിയില്‍. കിളിമാനൂര്‍ സ്വദേശിയായ റിട്ട. ജില്ലാ ജഡ്ജി രാമബാബുവിനെയാണ് മണ്ണന്തല പോലീസ് അറസ്റ്റു ചെയ്തത്. കിളിമാനൂരില്‍ നിന്നായിരുന്നു ഇയാള്‍ ബസില്‍ കയറിയത്. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്‌ക്കിരിക്കുന്ന യുവതിയെ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. രാമ ബാബുവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ബസ് കേശവദാസപുരത്ത് എത്തിയപ്പോള്‍ ബഹളം വച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ഇടപെടുകയും രാമ ബാബുവിനെ പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ […]

യുവതിയെ സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; ഇയാള്‍ മറ്റ് ആറോളം കേസുകളിലും പ്രതി

സ്വന്തം ലേഖിക കൊച്ചി: പീഡന കേസില്‍ കുറ്റാരോപിതനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിയായ യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പള്ളുരുത്തി സ്വദേശി സിനോജ് (36) ആണ് പിടിയിലായത്. യുവതിയുടെ തന്നെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇയാള്‍ നേരത്തെ മറ്റ് ആറോളം കേസില്‍ പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; ജയില്‍ ചാടാന്‍ ശ്രമിച്ചത് സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ

സ്വന്തം ലേഖിക തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പോക്സോ കേസ് പ്രതി ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സെന്‍ട്രല്‍ ജയിലിലെ 11ാം ബ്ലോക്കില്‍ നിന്നും ചാടിയ പ്രതി പക്ഷെ 12ാം ബ്ലോക്കിലേക്കാണ് എത്തിയത്. ജയിലില്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് യദുകൃഷ്ണന്‍ എന്ന് പേരായ പ്രതി ചാടിയത്. എന്നാല്‍ തടവുകാരനെ കാണാത്തതിനാല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥര്‍ 12ാം ബ്ലോക്കില്‍ നിന്നും ഇയാളെ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നല്‍കി; ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വില്‍പ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ വിറ്റ വിവരം ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരമന സ്വദേശിനിയെ കണ്ടെത്തിയത്. എന്നാല്‍ ആദ്യം ചോദ്യം ചെയ്‌തപ്പോള്‍ ഇവര്‍ താന്‍ തന്നെ പ്രസവിച്ചതാണെന്നായിരുന്നു പറഞ്ഞിരുന്നത്. വീണ്ടും ചോദ്യം ചെയ്‌തപ്പോള്‍ മക്കളില്ലാത്തതിനാല്‍ കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്ന് സമ്മതിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ […]

റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് പരിശോധനയിൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടിത്തിൽ നിന്ന് കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംശയകരമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ഇത്രയധികം കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഡോഗ് സ്റ്റെഫി ആണ് ബാഗ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്ഐ മാരായ വിനയചന്ദ്രൻ, വിക്ടർ ഡേവിസ്, എഎസ്ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അനീഷ്, ഡോഗ് ഹാൻഡ്ലർ അനൂപ് എന്നിവരും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൊലിസിനെ കണ്ടപ്പോൾ […]

സുഹൃത്തിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം പിൻവലിച്ചു; കോട്ടപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: സുഹൃത്തിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തിന്റെ കാർഡിൽ നിന്നും പതിനായിരം രൂപ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാർഡ് താഴെ വീണു. ഇത് കണ്ട ദീപു കാർഡ് കൈക്കലാക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്തു. എടിഎം കാർഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോൾ 10,000 രൂപ പിൻവലിച്ചതായും മനസ്സിലാക്കി. തുടർന്ന് പൊലീസിൽ […]