യുവതിയെ സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; ഇയാള്‍ മറ്റ് ആറോളം കേസുകളിലും പ്രതി

യുവതിയെ സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; ഇയാള്‍ മറ്റ് ആറോളം കേസുകളിലും പ്രതി

സ്വന്തം ലേഖിക

കൊച്ചി: പീഡന കേസില്‍ കുറ്റാരോപിതനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിയായ യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളുരുത്തി സ്വദേശി സിനോജ് (36) ആണ് പിടിയിലായത്.

യുവതിയുടെ തന്നെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഇയാള്‍ നേരത്തെ മറ്റ് ആറോളം കേസില്‍ പ്രതിയാണെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.