play-sharp-fill
കോട്ടയത്ത് ബസ്സിൽ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു;  തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

കോട്ടയത്ത് ബസ്സിൽ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത് ബസ്സിൽ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവർച്ച ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് സെയ്തുപ്പെടൈ സ്വദേശിനി കൗസല്യ (23) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ വെള്ളിയാഴ്ച രാവിലെ അറുപുഴ – കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിൽ യാത്രക്കാരി എന്ന വ്യാജേനെ കയറുകയും കോട്ടയം ബേക്കര്‍ ജംഗ്ഷൻ ഭാഗത്ത് വച്ച് ബസ്സിൽ നിന്നിറങ്ങിയ വീട്ടമ്മയുടെ കൈവശം ഇരുന്ന 1500 രൂപയും, ആശുപത്രി രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചിലിനോടുവിൽ ഇവരെ പിടികൂടുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ. ആർ, വനിതാ സ്റ്റേഷൻ എസ്.ഐ കുഞ്ഞുമോൾ പി.കെ, സി.പി.ഒ ജ്യോതിചന്ദ്രന്‍ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്തു.