കുടുംബ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം; പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ; പിടിയിലായത് പൂവരണി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി ഇടമറ്റം മല്ലികശേരി ഭാഗത്ത് വരകിൽ വീട്ടിൽ സിബി ജോസഫ് (54) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം 3 മണിയോടെ ഇടമറ്റം മൂലേപീടിക ജംഗ്ഷൻ ഭാഗത്ത് വഴിയിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ബന്ധുവായ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇയാൾ ആക്രമിച്ചു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ […]

ലക്ഷ്യം വിദ്യാര്‍ഥികളും സഞ്ചാരികളും; എംഡിഎംഎ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍; 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു

സ്വന്തം ലേഖിക കൊച്ചി: മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്. പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍ മനോജിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, എസ്. ഐ ജഗതികുമാര്‍, സീനിയര്‍ […]

മോന്‍സന്‍ മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസ്; പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

സ്വന്തം ലേഖിക കൊച്ചി: മോൻസൻ മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും , ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങള്‍ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസില്‍ നാളെ വിയ്യൂര്‍ ജയിലില്‍ എത്തി […]

കാണിക്ക സമര്‍പ്പിച്ച പതിനൊന്ന് ഗ്രാം സ്വര്‍ണം അപഹരിച്ചു; ശബരിമലയില്‍ ദേവസ്വം ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ച ശബരിമലയില്‍ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയില്‍. ഏറ്റുമാനൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാര്‍ ആണ് പിടിയിലായത്. മാസപൂജ വേളയില്‍ ശബരിമലയില്‍ ജോലിക്ക് എത്തിയതായിരുന്നു റെജികുമാര്‍. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അ‍ഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.

ഭര്‍തൃമാതാവിന്റെ ദുര്‍മന്ത്രവാദം എതിര്‍ത്തതോടെ മര്‍ദ്ദനം; ഉറങ്ങാന്‍ സമ്മതിക്കാതെ അര്‍ദ്ധരാത്രിയിലും മന്ത്രവാദ ചികിത്സ; യുവതി നേരിട്ടത് കൊടിയ പീഡനം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

സ്വന്തം ലേഖിക കല്‍പ്പറ്റ: ഭര്‍തൃവീട്ടില്‍ യുവതി മന്ത്രവാദ പീഡനത്തിന് ഇടയായ സംഭവത്തില്‍ വനിതാ കമ്മീഷൻ കേസെടുത്തു. വയനാട്‌ വാളാട്‌ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. കേസിന്റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിര്‍ദേശം നല്‍കി. പനമരം വാളാടിലെ പത്തൊൻപതുകാരി ഭര്‍തൃവീട്ടില്‍ ശാരീരിക പീഡനവും വധശ്രമവും നേരിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. വാളാട്‌ സ്വദേശിനിക്കാണ്‌ മന്ത്രവാദത്തിന്റെ പേരില്‍ അതിക്രൂര പീഡനം നേരിടേണ്ടി വന്നത്‌. ഒൻപത്‌ […]

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊലീസ് എത്തിച്ച പ്രതി വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ സംഭവം; നടപടിയെടുക്കാന്‍ വൈകിയെന്ന് ആരോപണം; സംഘർഷമുണ്ടാക്കിയത് പത്തനംതിട്ട സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പരിക്കേറ്റ നിലയില്‍ വഴിയില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്‌ടര്‍മാരെ അസഭ്യം പറയുകയും വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പിൽ ജോയ് മകൻ ബിനു (42) ആണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഏറ്റുമാനൂര്‍ പൊലീസാണ് ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. അക്രമാസക്‌തനായ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാ‌ര്‍ ഇയാളെ കെട്ടിയിട്ടു. പൊലീസുകാ‌ര്‍ നില്‍ക്കെയാണ് ബിനു അസഭ്യം പറഞ്ഞതെന്ന് വനിതാ ഡോക്‌ടര്‍ […]

യുകെയില്‍ 20കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരത; മദ്യപിച്ച്‌ ലക്കുകെട്ട യുവതിയെ പീഡിപ്പിച്ചു; ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖിക ലണ്ടൻ: യുകെയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ പരിയപ്പെട്ട യുവതിയെ തന്‍റെ ഫ്ലാറ്റില്‍ എത്തിച്ച്‌ പീഡിപ്പിച്ചത്. മദ്യപിച്ച്‌ ലക്കുകെട്ട നിലയിലുള്ള യുവതിയെ പ്രീത് എടുത്ത് കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. കുറ്റം ചെയ്തതായി പ്രീത് സമ്മതിച്ചതായും ആറ് വര്‍ഷവും ഒൻപത് മാസവും തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ […]

മദ്യശാലയില്‍ തോക്ക് ചൂണ്ടി അക്രമം; സംഘത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും

സ്വന്തം ലേഖിക തൃശൂര്‍: തൃശൂരിലെ മദ്യശാലയില്‍ തോക്ക് ചൂണ്ടി അക്രമം നടത്തിയ സംഭവത്തില്‍ സംഘത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസില്‍ അറസ്റ്റിലായ ജീഫ്സല്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജീഫ്സല്‍. തൃശ്ശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് യുവാക്കളെ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃശ്ശൂര്‍ പൂത്തോളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയിലാണ് സംഭവം ഉണ്ടായത്. കട അടച്ച ശേഷമാണ് നാല് […]

‘അങ്ങനെ മൊഴിയില്ല’; ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയത് തട്ടിപ്പുകേസില്‍; പോക്‌സോ കേസില്‍ സുധാകരന്‍ കൂട്ടുപ്രതിയെന്ന എം വി ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖിക തിരുവനന്തപുരം: മോൻസണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി ക്രൈം ബ്രാഞ്ച്. പോക്‌സോ കേസില്‍ സുധാകരനെ ചോദ്യം ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞതാണ് ക്രൈം ബ്രാഞ്ച് തള്ളിയത്. സുധാകരനെ ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയത് തട്ടിപ്പുകേസില്‍ മാത്രമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്ന് അത്തരമൊരുമൊഴി സുധാകരനെതിരെയില്ല. ചോദ്യം ചെയ്യലില്‍ സുധാകരനെതിരായുള്ള എല്ലാ ആരോപണങ്ങളിലും വ്യക്തത […]

വിദേശത്ത് പണമിടപാട്; വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖിക കോഴിക്കോട്: വിദേശത്ത് പണമിടപാടുമായി ബന്ധപെട്ട് താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ്‌ അഷ്‌റഫിനെ തട്ടി കൊണ്ട് പോയ കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായി. മലപ്പുറം രണ്ടത്താണി സ്വദേശികളായ കുന്നക്കാട്ട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, തിരുനിലത്ത് സാബിത് എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടര്‍ എൻ.കെ. സത്യനാഥന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടു പേരേയും രണ്ടത്താണിയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എഎസ്‌ഐ ശ്രീജിത്ത് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയരാജൻ, ജിൻസില്‍, ലേഖ, സി.പി.ഒ: നാൻസിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം […]