ആധാര്‍ ഡിജിറ്റല്‍ സേവാ കേന്ദ്രത്തിലെത്തുന്ന ആളുകളുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡും കമ്മീഷൻ വാഗ്ദാനം ചെയ്ത് കൈക്കലാക്കി; വ്യാജ വാട്സ്‌ആപ് അക്കൗണ്ടിലൂടെ തട്ടി‌യത് 42 ലക്ഷം രൂപ; 12 ദിവസത്തോളം യുപിയില്‍ തങ്ങി പ്രതികളെ വലയിലാക്കി; കേരള പൊലീസിന് ഇത് അഭിമാന നിമിഷം…..!

സ്വന്തം ലേഖിക കൊച്ചി: വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച്‌ എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികളെ കൊച്ചി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിപിൻ കുമാര്‍ മിശ്ര (22), ധീരജ് കുമാര്‍ (35) ഉമ്മത്ത് അലി (26), സാക്ഷി മൗലി രാജ് (27) എന്നിവരെയാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. എറണാകുളം സ്വദേശിയും പ്രമുഖ ബില്‍ഡിങ്ങ് കമ്പനിയുടെ ചീഫ് ഫിനാഷ്യല്‍ ഓഫീസറാണ് പരാതി നല്‍കിയത്. കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുടെ […]

വൈക്കം വെച്ചൂരിൽ വൈദ്യുതി ചാര്‍ജ് കുടിശികയായതിനെത്തുടര്‍ന്ന് ഗാര്‍ഹിക കണക്‌ഷന്‍ വിച്ഛേദിച്ച ലൈന്‍മാനെ ആക്രമിച്ചു; കമ്പി വടി കൊണ്ട് അടിയേറ്റ് പരിക്കേറ്റ തലയാഴം കെഎസ്‌ഇബി സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ ഹരീഷ് ആശുപത്രിയില്‍; ഗൃഹനാഥനും മകനുമെതിരെ കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക തലയാഴം: വൈദ്യുതി ചാര്‍ജ് കുടിശികയായതിനെത്തുടര്‍ന്ന് ഗാര്‍ഹിക കണക്‌ഷൻ വിച്ഛേദിച്ച ലൈൻ മാനെ ഗൃഹനാഥനും മകനും ചേര്‍ന്ന് ആക്രമിച്ചു. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ തലയാഴം കെഎസ്‌ഇ ബി സെക്‌ഷൻ ഓഫീസിലെ ലൈൻമാൻ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെച്ചൂര്‍ മുച്ചൂര്‍കാവ് പ്രദേശത്ത് സന്തോഷിന്‍റെ വീട്ടിലെ വൈദ്യുത കണക്ഷനാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വിച്ഛേദിച്ചത്. ഇതില്‍ പ്രകോപിതരായ സന്തോഷും മകൻ അരുണും ചേര്‍ന്നാണ് ലൈൻമാനെ ആക്രമിച്ചത്. സംഭവത്തില്‍ സന്തോഷിനും മകൻ അരുണിനുമെതിരേ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു; പിന്നീട് ഭീഷണിപ്പെടുത്തി തട്ടിയത് രണ്ടര ലക്ഷം രൂപ; കോട്ടയം സ്വദേശി പിടിയില്‍

സ്വന്തം ലേഖിക തൃശൂര്‍: യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി മെസഞ്ചര്‍ ചാറ്റ് വഴി അന്തിക്കാട് സ്വദേശിയായ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ കേസില്‍ കോട്ടയം സ്വദേശി പിടിയിലായി. കോട്ടയം പാമ്പാടി സ്വദേശി കുരിയന്നൂര്‍ കുന്നേല്‍ കണ്ണനെയാണ് (34) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂണിലാണ് പെണ്‍കുട്ടിയുടെ ചിത്രമുള്ള വ്യാജ ഐ.ഡി വഴി അന്തിക്കാട്ടെ യുവാവിനെ കണ്ണൻ പരിചയപ്പെടുന്നത്. തുടര്‍ന്ന് മെസഞ്ചര്‍ ചാറ്റില്‍ സജീവമായി. ഇതിനിടെ തന്റെ കുഞ്ഞ് ആശുപത്രിയിലാണെന്നും 5000 രൂപ ഉടൻ അയക്കണമെന്നും ചാറ്റിലൂടെ ആവശ്യപ്പെട്ടു. […]

പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് പിടിയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: പ്രസവിച്ചുകിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമം. കായംകുളം കരിയിലക്കുളങ്ങര സ്വദേശിയായ സ്നേഹ(24) യെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പുല്ലുകുളങ്ങര സ്വദേശിയായ അനുഷ (25) ആണ് പിടിയിലായത്. പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സ്നേഹയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ അനുഷ. നാല് ദിവസം മുൻപാണ് സ്നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അനുഷ നഴ്സിന്റെ വേഷത്തില്‍ ആശുപത്രിലെത്തി. പിന്നാലെ തന്നെ പ്രസവശേഷം ചികിത്സയിലായിരുന്ന സ്നേഹയുടെ മുറിയിലെത്തി ഒഴിഞ്ഞ സിറി‌ഞ്ച് കുത്തിവെച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.’ വായു രക്ത ധമനിയില്‍ […]

പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഒളിവില്‍ പോയ പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടി

സ്വന്തം ലേഖിക കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി ലൂയിസ് പീറ്ററിനെ(നിൻസണ്‍ 27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. തോപ്പുംപടി പൊലീസ് ചെന്നൈയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതി വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് […]

വ്യാപകമായ ക്രമക്കേട്….! സേവനങ്ങൾക്ക് ജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ സെൻ്ററുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന വ്യാപകമായി അക്ഷയ സെൻ്ററുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് മിന്നൽ പരിശോധന. ഓപ്പറേഷൻ ഇ സേവയുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്. രാവിലെ 11 മണി മുതൽ പരിശോധന ആരംഭിച്ചു. ഓരോ ജില്ലകളിലും പതിനഞ്ചോളം അക്ഷയ സെൻ്ററുകളിലാണ് പരിശോധന നടക്കുന്നത്. ചില അക്ഷയ സെന്റർ നടത്തിപ്പുകാർ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതായും വില അക്ഷയ പ്രൊജക്റ്റ് ഓഫീസർമാർ അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്നും കൈകൂലി വാങ്ങി ഇത്തരം അഴിമതിയ്ക്കും ക്രമക്കേടുകൾക്കു കൂട്ടുനിൽക്കുന്നതായും രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസിൻ്റെ മിന്നൽ പരിശോധന.

നടിയെ ആക്രമിച്ച കേസ്; വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കണം; നിര്‍ദേശവുമായി സുപ്രീംകോടതി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വിചാരണക്കോടതിയോട് നിര്‍ദേശിച്ചു. എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, 2024 മാര്‍ച്ച്‌ 31 വരെ സമയം അനുവദിച്ചു. കേസ് വൈകിപ്പിക്കരുതെന്ന് നടൻ ദിലീപിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകൻ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല […]

ശീതളപാനീയം നല്‍കി മുറിയില്‍ എത്തിച്ച് അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം ചേളാരിയില്‍ അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ ബാലിക ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് മലപ്പുറത്ത് നിന്നുള്ള പീഡന വിവരം പുറത്ത് വന്നത്. സംഭവത്തില്‍ പ്രതിയായ മധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി. ഉപദ്രവിച്ചയാളുടെ ഫോട്ടോ ബാലിക തിരിച്ചറിയുകയായിരുന്നു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലികയ്ക്ക് ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൊണ്ടുപോയ ശേഷമായിരുന്നു പീഡനമെന്ന് സ്റ്റേഷൻ ഓഫീസര്‍ വിശദമാക്കി. പ്രതിക്ക് ക്രിമിനല്‍ […]

കുടംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോയി; ഇതിന് കാരണം മാതാപിതാക്കളാണെന്ന് ആരോപിച്ച്‌ നിരന്തരം മര്‍ദ്ദനം; അച്ഛനോടും അമ്മയോടുമുള്ള പക ഉള്ളില്‍ കൊണ്ടുനടന്നത് പതിനാല് വര്‍ഷം; കൊന്നതിന് പിന്നാലെ അനില്‍ പറഞ്ഞത് കടമ നിറവേറ്റിയെന്ന്; തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്……!

സ്വന്തം ലേഖിക തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പരുമല നാക്കട ആശാരിപറമ്പില്‍ കൃഷ്‌ണൻകുട്ടി (76), ഭാര്യ ശാരദ (70) എന്നിവരാണ് മരിച്ചത്. സംഭവശേഷം കത്തിയുമായി അക്രമാസക്തനായി നിന്ന മകൻ അനില്‍കുമാറിനെ (52) നാട്ടുകാരും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച്‌ കീഴടക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.45 നാണ് സംഭവം. ദമ്പതികളുടെ ഇളയ മകനാണ് അനില്‍കുമാര്‍. മദ്യപാനിയായ ഇയാള്‍ നാലുവര്‍ഷം മുൻപുവരെ മാനസികരോഗത്തിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടംബവഴക്കിനെ തുടര്‍ന്ന് […]

കോട്ടയം അതിരമ്പുഴയിൽ മോട്ടോർ പമ്പ് മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: അതിരമ്പുഴ ടൗൺ ഭാഗത്തുള്ള വീടിന്റെ കിണറിന്റെ സമീപം ഇരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജഗന്‍ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വെളുപ്പിനെ ഏറ്റുമാനൂർ പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഇയാളെ അതിരമ്പുഴയിൽ വച്ച് മോഷ്ടിച്ച മോട്ടോർ പമ്പുമായി പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അംബ്രഹാം വർഗീസ്, എസ്.ഐ സാഗർ എം.പി, ഷാജഹാൻ, സി.പി.ഓ അനീഷ് സിറിയക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ […]