പാവപ്പെട്ടവൻ പീഡനക്കേസിൽ പ്രതിയായാൽ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് ജയിലിലടക്കും കേരള പോലീസ്; നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത് 89 ദിവസം ജയിലിലടച്ചു; വിജയ് ബാബുവിൻ്റെ പാസ്പോർട്ട് റദ്ദാക്കി വരിഞ്ഞ് മുറുക്കി; വനിതാ ഡോക്ടറെ പീഡിപ്പിച്ചതടക്കം രണ്ട് പീഡനക്കേസിലും ഹൈക്കോടതിയെ വ്യാജരേഖ നൽകി കബളിപ്പിച്ച കേസിലും പ്രതിയായിട്ടും കേരള പോലീസിലെ കൊടും ക്രിമിനലും പീഡനവീരനും സംഘടനാ നേതാവുമായ സി ഐ സൈജുവിനെ തൊടാൻ കേരള പോലീസിന് മടി; സി ഐ ഒളിവിലായിട്ട് മാസങ്ങൾ !

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും എന്നതാണ് ഇടത് സർക്കാരിന്റെ നയം. മുഖ്യമന്ത്രി ഇക്കാര്യം ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലാതെ രണ്ട് പീഡനക്കേസുകളിലും വ്യാജരേഖ നൽകി ഹൈക്കോടതിയെ കബളിപ്പിച്ച കേസിലും പ്രതിയാക്കപ്പെട്ട സി.ഐ വിലസുകയാണ്. മലയൻകീഴ് സി.ഐയായിരുന്ന എ.വി. സൈജുവാണ് സേനയെയാകെ നാണക്കേടിലാക്കി മാസങ്ങളായി ഒളിവിൽ തുടരുന്നത്. ഇയാളെ പിടികൂടാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നേരിട്ടിറങ്ങി ശ്രമിച്ചിട്ടും നടന്നില്ല. പോലീസിന്റെ ഉന്നത തല യോഗത്തിൽ റൂറൽ എസ്.പിക്ക് വിമർശനമേൽക്കേണ്ടി വന്നതും ഈ അറസ്റ്റ് നടക്കാത്തതിനാലായിരുന്നു. ഡി.ജി.പി പലവട്ടം നിർദ്ദേശിച്ചിട്ടും സി.ഐയെ […]

പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച്‌ പണമെടുത്തെന്ന് ആരോപണം; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്; സി.ഐ അടക്കമുള്ള നാല് പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക കൊച്ചി: പ്രതിയെ പിടികൂടാൻ സംസ്ഥാനത്തെത്തിയ കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്. വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ സി.ഐ അടക്കമുള്ള നാല് പേര്‍ക്കെതിരെയാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. പ്രതിയെ പിടികൂടാൻ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കര്‍ണാടകയിലെ വൈറ്റ്ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. […]

സാധനം വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെ കടയുടെ അകത്തുകയറ്റി പീഡിപ്പിക്കുന്നത് പതിവ്; മൂന്ന് പെണ്‍കുട്ടികളുടെ പരാതിയിൽ 62കാരൻ അറസ്റ്റില്‍

സ്വന്തം ലേഖിക തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കടക്കാരന്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആസാദ് റോഡില്‍ കട നടത്തുന്ന തടത്തിപ്പറമ്പില്‍ ബാബു (62) വിനെയാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാറാണ് പതിവ്. പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികളുടെ പരാതി പ്രകാരമാണ് […]

പൊലീസ് കസ്റ്റഡിയിൽ മരിച്ച പ്രതിയുടെ വയറ്റിൽ എംഡിഎംഎ പാക്കറ്റ്; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മയക്കുമരുന്ന് കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടത്തിൽ; ; തങ്ങൾ കുടുംബക്കാരായ താമിർ ജിഫ്രിയുടെ കുടുംബം ഞെട്ടലിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന് ; സിബിഐയിൽ അടക്കം ജോലി ചെയ്ത മികച്ച കുറ്റാന്വേഷകനായ ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ കസ്റ്റഡി മരണക്കേസ് അന്വേഷിക്കും !

സ്വന്തം ലേഖകൻ മലപ്പുറം : പൊലീസ് കസ്റ്റഡിയിലായിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ വയറ്റിൽനിന്നും പ്ലസ്റ്റിക് പാക്കറ്റിൽ പൊതിഞ്ഞ എം.ഡി.എം.എ പാക്കറ്റ് കണ്ടെടുത്തു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു എം.ഡി.എം.എ പാക്കറ്റ് കണ്ടെത്തിയത്. ഇതു പ്രതിയെ പിടികൂടുന്നതിനു തൊട്ടുമുമ്പു പൊലീസിനെ കണ്ട് പ്രതി വിഴുങ്ങിയതാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. താനൂരിൽ എം.ഡി.എം.എ കേസിൽ പിടിയിലായ മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ മുല്ലകോയ തങ്ങളുടെ മകൻ താമിർ ജിഫ്രി തങ്ങളാണ്(29)യാണു പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ഇയാളെ തിങ്കളാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂർ പൊലീസ് […]

2000 രൂപ വൈദ്യുതി ബില്ല് വന്നിരുന്നവര്‍ക്ക് 60,000 വരെ വര്‍ധനവ്; മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം; മൂന്ന് ജീവനക്കാരെ കൂടി സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖിക തൊടുപുഴ: ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ കൂടി വകുപ്പുതല നടപടി. തൊടുപുഴ സെക്ഷൻ- 1 ഓഫീസിലെ അസി. എൻജിനീയര്‍ ശ്രീനിവാസൻ, സബ് എൻജിനീയര്‍മാരായ പ്രദീപ് കുമാര്‍, അനൂപ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രണ്ട് മാസം മുൻപ് സെക്ഷൻ ഒന്നിലെ മീറ്റര്‍ റീഡിംഗ് എടുത്തിരുന്ന കരാര്‍ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയര്‍ അസിസ്റ്റന്റിനുമെതിരെ സസ്‌പെൻഷൻ […]

‘ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല’; ജാമ്യം അനുവദിക്കുന്നത് തടയാന്‍ സുപ്രീം കോടതിയില്‍ ഇ ഡിയുടെ സത്യവാങ്‌മൂലം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയില്‍. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ലൈഫ് മിഷൻ കേസില്‍ ശിവശങ്കറുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശിവശങ്കര്‍ ഉന്നതസ്വാധീനമുളള വ്യക്തിയാണെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി സത്യവാങ്‌മൂലത്തില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ വേണമെന്ന ശിവശങ്കറുടെ ആവശ്യത്തില്‍ നിലപാട് അറിയിക്കാൻ ജൂലായ് 19ന് കോടതി […]

ഹോട്ടലുകളിൽ താമസിക്കാൻ പോകുന്നവർ സൂക്ഷിച്ചോ….? കൊതുകിനെ തുരത്താനുള്ള ഗുഡ്‌നൈറ്റ് മെഷീനുള്ളില്‍ ഒളിക്യാമറ; ഹോട്ടലില്‍ നവദമ്പതിമാരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്‌മെയിലിങ്; കോഴിക്കോട് നിരവധി ദമ്പതികളുടെ ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ 35കാരനെ പൊലീസ് കൈയ്യോടെ പൊക്കിയത് ഇങ്ങനെ…!

സ്വന്തം ലേഖിക മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിങ് നടത്തിയ കേസില്‍ തിരൂരില്‍ അറസ്റ്റിലായ 35കാരനായ പ്രതി ചില്ലറക്കാരനല്ല. റൂമിലെ ഗുഡ്നൈറ്റ് മെഷീനിനുള്ളില്‍ ഒളിക്യാമറവെച്ചു ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ബ്ലാക്ക് മെയിലിങ് നടത്തി പ്രതി ആവശ്യപ്പെട്ടത് 1.45ലക്ഷം രൂപ. സമാനമായി കോഴിക്കോട്ടെ ഹോട്ടലില്‍ റൂമെടുത്ത നിരവധി ദമ്പതികളുടെ ദൃശ്യങ്ങളാണു പ്രതി ഒളിക്യാമറ വെച്ചു പകര്‍ത്തിയതെന്നു പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീര്‍(35) നെയാണ് കോഴിക്കോട് […]

പറമ്പിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചു; കോട്ടയം കറുകച്ചാലിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ അച്ഛനായ ഗോപി.എൻ (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ വീട്ടിൽ രമേശൻ ചെട്ടിയാർ (51) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിക്രമിച്ച് കയറിയ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും, കമ്പുകൊണ്ട് […]

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ, തലയാഴം സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ മനു കെ.എം (അമ്പിളി 20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ വിമൽ കെ.എസ് (കുഞ്ഞൻ 20), ഇയാളുടെ സഹോദരനായ വിഷ്ണു കെ.എസ് (കൊട്ടാരം24), വെച്ചൂർ പുത്തൻ പാലം ഈസ്റ്റ് ഭാഗത്ത് ഹരിജൻ കോളനിയിൽ വൈഷ്ണവ് (ചാത്തൻ 23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 7: 30 മണിയോടെ വെച്ചൂർ പുത്തൻ […]

വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ആനമല ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവൻ സി. ചെല്ലപ്പൻ (ക്രിസ്റ്റഫർ56) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ 67 കാരനായ ഗൃഹനാഥനെ വീട് മുറ്റത്ത് അതിക്രമിച്ചു കയറി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇയാൾ മുൻപ് ദേവൻ അസഭ്യം വിളിച്ചതിന് പരാതി നൽകിയിരുന്നു. ഇതിൽ ഉള്ള വിരോധം മൂലമാണ് ദേവൻ വീട് മുറ്റത്ത് അതിക്രമിച്ചു കയറി 67 കാരനെ ആക്രമിച്ചു […]