കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ചു; കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫ് (39) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഗേറ്റും, വീൽ ബേസും,പ്ലാസ്റ്റിക് വീപ്പയും ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി […]

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഷാപ്പിനുള്ളിൽ ജീവനക്കാരനുനേരെ പെപ്പർ സ്പ്രേ ആക്രമണം; കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കൂവപ്പള്ളി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലെസ്സൺ (34) ഹെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം കൂവപ്പള്ളി മണ്ണാറക്കയം ഭാഗത്തുള്ള ഷാപ്പിനുള്ളില്‍ ബഹളം വെച്ച് ചീത്ത വിളിച്ചതിനെ ഷാപ്പ് ജീവനക്കാരൻ ചോദ്യം ചെയ്യുകയും ഇയാളോട് പുറത്തുപോകാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ബ്ലെസ്സൺ കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ ജീവനക്കാരന്റെ മുഖത്ത് അടിക്കുകയും, തുടർന്ന് തന്റെ […]

രേഷ്‌മയെ പ്രതി ‘വിചാരണ’ ചെയ്‌തു; ക്രൂരമായ മാനസിക ശാരീരിക പീഡനത്തിനൊടുവിൽ കൊലപ്പെടുത്തി; ദൃശ്യങ്ങൾ മൊബൈലില്‍ ഫോണില്‍ പകര്‍ത്തി; ദുര്‍മന്ത്രവാദിയായിരുന്നു രേഷ്‌മ തൻ്റെ ജീവിതം തകർത്തെന്നും പ്രതി; ചങ്ങനാശേരി യുവതിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്….!

സ്വന്തം ലേഖിക കൊച്ചി: നഗരമധ്യത്തിലെ ഓയോ ഹോട്ടലിലെ മുറിയില്‍വച്ച്‌ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്‌ വിചാരണയ്‌ക്കു ശേഷം. ക്രൂരമായ മാനസിക ശാരീരിക പീഡനത്തിനൊടുവിലായിരുന്നു രേഷ്‌മയുടെ മരണം. പ്രതിയായ നൗഷിദ്‌ ഈ രംഗങ്ങള്‍ മൊബൈലില്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങളില്‍ നിന്നാണ്‌ ക്രൂരമായ പീഡനം നടന്നെന്നും വിചാരണ നടത്തിയാണ്‌ കൊലചെയ്‌തതെന്നും പോലീസ്‌ കണ്ടെത്തിയത്‌. ചങ്ങനാശേരി സ്വദേശിയും ലാബ്‌ ടെക്‌നീഷ്യനുമായിരുന്നു രേഷ്‌മ. പോലീസ്‌ എത്തുമ്പോള്‍ മുറിയില്‍ രക്‌തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. പ്രതിയും സ്‌ഥലത്തുതന്നെയുണ്ടായിരുന്നു. കഴിഞ്ഞ ഒന്‍പതിനു രാത്രിയായിരുന്നു സംഭവം. ദുര്‍മന്ത്രവാദിയായിരുന്നു രേഷ്‌മയെന്നാണ്‌ പ്രതി നൗഷിദിന്റെ മൊഴി. അയാളുടെ ശാരീരികാവസ്‌ഥ രേഷ്‌മ […]

ബാലികയെ കൊലപ്പെടുത്താന്‍ കൊണ്ടുപോകുന്നത് കണ്ടിട്ടും നിസംഗത പാലിച്ചു; സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നേതാവ് എന്ന നിലയില്‍ തടയാനോ പൊലീസില്‍ അറിയിക്കാനോ തയാറായില്ല; തൊഴിലാളി നേതാവിനെതിരെ പൊലീസില്‍ പരാതി

സ്വന്തം ലേഖിക ആലുവ: പിഞ്ചു ബാലികയെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നത് കണ്ടിട്ടും നിസംഗത പാലിച്ചതായി ആരോപിച്ച്‌ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പൂള്‍ ലീഡര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിലാണ് പൂള്‍ ലീഡര്‍ താജുദ്ദീനെതിരെ ആലുവ പൊലീസില്‍ പരാതി നല്‍കിയത്. ബാലികയുമായി കൊലയാളി പോകുന്നത് കണ്ടുവെന്നും എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ മദ്യപിക്കാൻ പോവുകയാണെന്നും പറഞ്ഞതായാണ് താജുദ്ദീൻ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത്. ആലുവ മാര്‍ക്കറ്റില്‍ ലഹരി മരുന്ന് ഉപയോഗം ഉള്ളതായും മാര്‍ക്കറ്റ് മൂന്നു മണിക്ക് ശേഷം ഓപ്പണ്‍ ബാറാണെന്നും താജുദ്ദീൻ പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് […]

കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം; പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയുടെ പരാതിയിൽ ബിജെപി പഞ്ചായത്തംഗത്തിനെതിരെ കേസ്

സ്വന്തം ലേഖിക ചാരുംമൂട്: ബിജെപി ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ പീഡന പരാതി. പാലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാറിനും (40), ചൂരത്തലക്കല്‍ അനിലിനും (48) എതിരെ നൂറനാട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ നൂറനാട് പൊലീസാണ് കേസെടുത്തത്. 2019 മുതല്‍ 2023 വരെ ഭീഷണിപെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും തന്നെയും മകനേയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയും കാരണമാണ് പരാതി നല്‍കാൻ താമസമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം കൂടി […]

കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തി; മരിച്ചത് ചങ്ങനാശേരി സ്വദേശിനി; ഹോട്ടലിലെ കെയർടേക്കറായ സുഹൃത്ത് അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ ഓയോ റൂമില്‍ യുവതിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 10നു കലൂർ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച്‌ റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. 3 വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് […]

വിവിധ കേസുകളിൽപ്പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിൽ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പ്രതികൾ കൂടി പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 5 പേര്‍ കൂടി പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് അയ്മനും മാളിയേക്കൽ വീട്ടിൽ ആഗ്നേഷ്, തിരുവാർപ്പ് പാണ്ടൻകേരിയിൽ വീട്ടിൽ പിയൂഷ്, തമ്പലക്കാട് അയല്ലൂർ വീട്ടിൽ ഷാജി, കുമരകം പുതുപ്പറമ്പിൽ വീട്ടിൽ ശശികുമാർ, പാമ്പാടി സ്മിത ഭവനം വീട്ടിൽ എം.വി ഗോപാലകൃഷ്ണൻ എന്നിവരെ പിടികൂടിയത്. […]

പാലായിൽ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിട്ടു; പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; പുലിയന്നൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക പാലാ: പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ആറ്റുകിഴക്കേൽ വീട്ടിൽ ജോയി തോമസ് (60) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് തന്റെ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇയാൾ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സഹോദരനെയും ഭാര്യയെയും മോചിപ്പിക്കുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ […]

വൈക്കം തലയോലപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറി; ബ്രഹ്മമംഗലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക തലയോലപ്പറമ്പ്: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം കുറുങ്ങന്റെ കാലിയിൽ വീട്ടിൽ സന്തോഷ് കെ.ജി (44) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു റ്റി. ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് കുമ്മനം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം താഴത്തങ്ങാടി ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അമീൻ (30) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചത്. തുടർന്ന് […]