play-sharp-fill
പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് പിടിയില്‍

പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് പിടിയില്‍

സ്വന്തം ലേഖിക

പത്തനംതിട്ട: പ്രസവിച്ചുകിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമം.

കായംകുളം കരിയിലക്കുളങ്ങര സ്വദേശിയായ സ്നേഹ(24) യെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പുല്ലുകുളങ്ങര സ്വദേശിയായ അനുഷ (25) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സ്നേഹയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ അനുഷ.

നാല് ദിവസം മുൻപാണ് സ്നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അനുഷ നഴ്സിന്റെ വേഷത്തില്‍ ആശുപത്രിലെത്തി. പിന്നാലെ തന്നെ പ്രസവശേഷം ചികിത്സയിലായിരുന്ന സ്നേഹയുടെ മുറിയിലെത്തി ഒഴിഞ്ഞ സിറി‌ഞ്ച് കുത്തിവെച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.’

വായു രക്ത ധമനിയില്‍ പ്രവേശിച്ചാലുണ്ടാകുന്ന അപകടം മുൻകൂട്ടി മനസിലാക്കിയാണ് ഫാര്‍മസിസ്റ്റായ അനുഷ കൃത്യം നിര്‍വഹിച്ചത് എന്നാണ് വിവരം. വായു കുത്തിവച്ചതിന് പിന്നാലെ സ്നേഹയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അത്യാഹിതമൊഴിവായതായാണ് വിവരം.

കുത്തിവെച്ചതിന് ശേഷം അനുഷ മുറിയില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നത് മറ്റ് ജീവനക്കാര്‍ കണ്ടെത്തിയതും ആശ്വാസമായി. സംശയത്തിന്റെ പേരില്‍ പ്രതിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചു.

പിന്നാലെ പുളിങ്കീഴ് പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.