പേരൂരിൽ വഴിയാത്രക്കാരെ കാറിടിച്ച് വീഴ്ത്തി: അമ്മയുടെ കൺമുന്നിൽ രണ്ടു പെൺകുട്ടികൾ കാറിടിച്ച് മരിച്ചു

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: പേരൂരില്‍ കാല്‍നടയാത്രക്കാരായ അമ്മയെയും രണ്ട് കുട്ടികളെയും കാറിടിച്ച് വീഴ്ത്തി. അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന പേരുർ കണ്ണംഞ്ചിറ ആതിരയിൽ അന്നു (19) , നീനു (നൈനു – 16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജി (45)യെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സംക്രാന്തി റോഡിൽ പേരൂർകാവ് ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്നു കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. അമ്മയെയും രണ്ടു മക്കളെയും ഇടിച്ചു തെറുപ്പിച്ച ശേഷം […]

പാറമ്പുഴയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം: പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു; ഇയാളെ എവിടെക്കണ്ടാലും ഉടൻ വിവരം അറിയിക്കുക

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴയിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. സംഭവം നടന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന വീട്ടമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷ് മണിമലയാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറഞ്ഞാൽ പാറമ്പുഴ റോഡിൽ കൊച്ചുപുരയ്ക്കൽ പ്രവീണിന്റെ വീട്ടിൽ മോഷ്ടാവ് കയറി ഏഴു പവൻ സ്വർണവും, കെഎൽ 5 എക്‌സ് 9788 നമ്പരിലുള്ള ഹീറോ ഹോണ്ട സി.ഡി ഡീലക്‌സ് ബൈക്കും മോഷ്ടിച്ച ശേഷം രക്ഷപെട്ടത്. […]

പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം: ബൈക്ക് നന്നാക്കാനെന്ന വ്യാജേനെ എത്തിയ മോഷ്ടാവ് ഏഴു പവനും ബൈക്കും കവർന്നു; സ്വർണം കവർന്നത് അലമാര കുത്തിത്തുറന്ന്

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ഇറഞ്ഞാൽ റോഡിൽ പട്ടാപ്പകൽ വൻ മോഷണം. വീട്ടിലെ അലമാരകുത്തിത്തുറന്ന പ്രതി ഏഴു പവൻ സ്വർണം കവർന്നു. വീടിനു മുന്നിലെ വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചെടുത്ത പ്രതി, താൻ വന്ന ബൈക്ക് വീട്ടിൽ ഉപേക്ഷിച്ച ശേഷമാണ് രക്ഷപെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ശേഷമായിരുന്നു സംഭവം. ഇറഞ്ഞാൽ കൊച്ചുപുരയ്ക്കൽ പ്രവീണിന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. പ്രവീണും അച്ഛൻ നാണപ്പനും, അമ്മ പൊന്നമ്മയും ഭാര്യയും കുട്ടികളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിനായി ഭാര്യയും കുട്ടികളും പ്രവീണും പോയിരുന്നു. ശരീരം തളർന്ന് നാണപ്പൻ […]

എക്‌സൈസ് ക്യാമറയ്ക്കു മുന്നിൽ കുറ്റകൃത്യങ്ങൾ ഏറ്റുപറഞ്ഞു വില്ലനായി: എക്‌സൈസ് സംഘത്തെ ആക്രമിച്ച ശേഷം മൂന്നു മാസത്തോളം ഒളിവിൽ മുങ്ങി നടന്നു; ഒളിവിൽ നടക്കുമ്പോഴും കുട്ടികളെ ഉപയോഗിച്ച് കൃത്യമായി ക്ഞ്ചാവ് വിൽപ്പന നടത്തി പണം പോക്കറ്റിലാക്കി; ഗുണ്ടാ നേതാവ് അലോട്ടിയ്ക്ക് പഠിച്ച അച്ചു സന്തോഷ് ഒടുവിൽ പൊലീസ് പിടിയിലായി

ക്രൈം ഡെസ്‌ക് ഏറ്റുമാനൂർ: എക്‌സൈസ് ക്യാമറയ്ക്കു മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് വില്ലനായി മാറിയ അച്ചു സന്തോഷ് മൂന്നു മാസത്തിനു ശേഷം ഒടുവിൽ പൊലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ കുട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷി(21)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ – ആന്റി നർക്കോട്ടിക് സ്‌ക്വാഡ് സംഘം ചേർന്ന് സേലത്തു നിന്നും പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ 26 നാണ് കുറവിലങ്ങാട്ട് വച്ച്് എക്‌സൈസ് സംഘത്തെ ആക്രമിച്ച ശേഷം അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് കേസിലെ പ്രതിയായ കോട്ടമുറി കോളനിയിൽ ബിബിൻ […]

കളത്തിപ്പടി ഗിരിദീപം കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: അൻപതോളം കുട്ടികൾ ആശുപത്രിയിൽ ; 15 പേർ നിരീക്ഷണത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കളത്തിപ്പടി ഗിരിദീപം കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.ജി ബിരുദ വിദ്യാർത്ഥികളായ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഛർദിലും വയറിളക്കവും അനുഭവപ്പെട്ട അൻപത് കുട്ടികളാണ് കളത്തിപ്പടി വെൽഫാസ്റ്റ് ആശുപത്രിയിലും വടവാതൂർ ജെ.കെ ആശുപത്രിയിലും ചികിത്സ തേടിയത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് ഹോസ്റ്റലിൽ പൊറോട്ടയും ബീഫുമായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ കിടന്നപ്പോൾ മുതൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഹോസ്റ്റൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കാര്യമായ […]

ആഡംബരക്കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ വൻ നിരോധിത പുകയില ശേഖരം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ആഡംബരക്കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തു നിന്നും രഹസ്യമായി കടത്തികൊണ്ടു വന്ന ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് ആന്റി ഗുണ്ട സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ പിടികൂടി രണ്ടു പേർ അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ് (35) തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ(28) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കർ IPS നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആന്റി ഗുണ്ട സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തു നിന്നുമാണ് സംഘത്തെ പിടികൂടിയത്. […]

മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അമ്മായിച്ഛൻ കോട്ടയത്ത്‌ അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർതൃപിതാവ് അറസ്റ്റിൽ. കറുകച്ചാൽ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലൻ (58) ആണ് അറസ്റ്റിലായത്. മകൻ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23)യെയാണ് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഗോപാലൻ സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടിൽ ബഹളം വെയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ഇത് സംബന്ധിച്ച് വീണ്ടും വഴക്കുണ്ടായി. രാത്രി 10-ന് […]

കോടിമതയിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് അർധരാത്രിയിൽ കവർച്ച: പ്രതികൾ തിരുവല്ലയിൽ നിന്നു പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ കോടിമതയിലെ പെട്രോൾ പമ്പിൽ ആക്രമണം നടത്തി പണം കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത യുവാവ് അടക്കം രണ്ടു പേർ പിടിയിൽ.  തോട്ടപ്പള്ളി കുന്നന്താനത്ത് , ചൂരകുറ്റിക്കൽ ജിബിനും (18) ,പ്രായപൂർത്തിയാകാത്ത യുവാവും ചേർന്നാണ് മോഷണം നടത്തിയത്. കോടിമതയിലെ പമ്പിലെത്തിയ ഇരുവരും ബൈക്ക് എൻജിൻ ഓഫ് ചെയ്യാതെ, കുപ്പിയിൽ പെട്രോൾ വാങ്ങാൻ എന്ന വ്യാജേന ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് മേശയുടെ ഡ്രോയിലുള്ള പണവുമായ് ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് കടന്നു കളയുകയായിരുന്നു. വിവരം ലഭിച്ച പോലീസ് സംഘം ഇവരെ പിന്തുടർന്നുവെങ്കിലും, തിരുവല്ലയിൽ വച്ച് ബൈക്ക് ഉപേക്ഷിച്ച് […]

പതിനാറുകാരിയെ മൊബൈൽ ഫോൺ വാങ്ങി നൽകി ഒന്നര വർഷം പീഡിപ്പിച്ചു: 35 കാരനെ കുമളിയിൽ നിന്നും പൊലീസ് പൊക്കി

ക്രൈം ഡെസ്‌ക് കോട്ടയം: പതിനാറുകാരിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം ഒന്നര വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച 35 കാരൻ പൊലീസ് പിടിയിലായി. പെൺകുട്ടി പീഡിപ്പിച്ചതായി പരാതി നൽകിയതോടെ ഒളിവിൽ പോയ കുമാരനല്ലൂർ ചിറ്റടിയിൽ രാജഗോപാലന്റെ മകൻ  കൃഷ്ണദാസിനെ (35)യാണ് പള്ളിക്കത്തോടെ പൊലീസ് സംഘം പിടികൂടിയത്. ബന്ധുവായ പതിനാറുകാരിയെയാണ് കൃഷ്ണദാസ് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത്. ബന്ധുവിന്റെ വിവാഹ വേദിയിൽ വച്ചാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് രഹസ്യമായി മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഫോണിൽ […]

പശുവിനെ ബൈക്കിടിച്ച് മനുഷ്യൻ ചത്താലും കേസ് മനുഷ്യനെതിരെ; ഇത് ഗുജറാത്ത് പൊലീസിന്റെ നിയമപാലനം

സ്വന്തം ലേഖകൻ അഹമ്മദാബാദ്: രാജ്യത്ത് മനുഷ്യന്റെ ജീവനേക്കാൾ രാഷ്ട്രീയക്കാർ പ്രാധാന്യം നൽകുന്നത് പശുവിനാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. ഗുജറാത്തിൽ ഏറ്റവും ഒടുവിൽ നടന്ന സംഭവമാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചന ഇപ്പോൾ നൽകിയിരിക്കുന്നത്. റോഡിലേയ്ക്ക് ചാടിക്കയറിയ പശുവിൽ ഇടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനായ യുവാവിനെതിരെ കേസെടുത്താണ് ഗുജറാത്ത് പൊലീസ് ഇപ്പോൾ പശുസ്‌നേഹം കാട്ടിയിരിക്കുന്നത്. അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് ഐപിസി 279 പ്രകാരമാണ് മരിച്ചയാളെ പ്രതിചേർത്ത് അഹമ്മദാബാദ് പൊലീസ് കേസെടുത്തത്. സപ്തംബറിലുണ്ടായ അപകടത്തിൽ സഞ്ചയ് പട്ടേൽ (28) ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ സഞ്ജയ് പട്ടേലിന്റെ […]