പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; ഗുണ്ടാ നേതാവ് ജാങ്കോ കുമാറിൻ്റെ കുത്തേറ്റ് എസ്‌ഐമാര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ നേതാവിന്‍റെ ആക്രമണം. വലിയതുറയിലെ രണ്ട് എസ് ഐമാക്കാണ് ഗുണ്ടയുടെ കുത്തേറ്റത്. തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്‌ഐമാരെ കുത്തിയത്. ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. മൂന്ന് ദിവസം മുൻപാണ് ജാങ്കോ കുമാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഉച്ചക്ക് ഇയാള്‍ ഒരു ഹോട്ടല്‍ ഉടമയെയും ആക്രമിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പൊൻകുന്നം സ്വദേശി

സ്വന്തം ലേഖിക പൊൻകുന്നം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്ക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എൻ – ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്ത് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; കട്ടപ്പന സ്വദേശിയായ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

സ്വന്തം ലേഖിക കട്ടപ്പന: വിദേശയാത്രയ്ക്ക് ടിക്കറ്റ് എടുത്തു നൽകാമെന്നും പറഞ്ഞ് ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ പിടിയിൽ. കട്ടപ്പന പഴയ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്കൈലിങ്ക് ട്രാവൽ ഏജൻസി എന്ന സ്ഥാപനം നടത്തുന്ന കട്ടപ്പന സൗത്ത് ഭാഗത്ത് കാഞ്ഞിരംന്താനം വീട്ടിൽ വർഗീസ് മകൻ സാബു (45) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്റെ അക്കൗണ്ടിലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി […]

സ്വത്ത് തര്‍ക്കത്തെ തുടർന്ന് ഭര്‍തൃസഹോദരങ്ങളുടെ അടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; പ്രധാന പ്രതികള്‍ പിടിയില്‍; മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

സ്വന്തം ലേഖിക തിരുവനന്തപുരം: ലീനാമണി കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി അയിരൂര്‍ കളത്തറ ഷഹാന മൻസിലില്‍ ഷാജി (46), രണ്ടാം പ്രതി അയിരൂര്‍ എസ്.എൻ വില്ലയില്‍ അബ്ദുല്‍ അഹദ് (41) എന്നിവരെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ക്വോഡുകള്‍ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. മൂന്നാം പ്രതി മുഹ്‌സിൻ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിലെ നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ സ്വദേശിനി റഹീന നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഭര്‍തൃസഹോദരങ്ങളുടെ അടിയേറ്റ് ജൂലായ് 16 […]

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം; വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം’; ആലപ്പുഴ സിപിഎമ്മില്‍ ലൈംഗിക അധിക്ഷേപ പരാതി; സ്വീകരിക്കാതെ നേതൃത്വം; പിന്നാലെ ഭീഷണിയും

സ്വന്തം ലേഖിക ആലപ്പുഴ: സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന് ‘ പറഞ്ഞതായി പരാതിയില്‍ സ്ത്രീ ആരോപിക്കുന്നു. ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്. […]

കേസ് കാരണം എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമം; അതിജീവിതയ്ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു. തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നും ദിലീപ് പറഞ്ഞു. കേസില്‍ കോടതിയുടെ കസ്റ്റഡയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദിലീപിന്റെ അഭിഭാഷകൻ ആരോപണം ഉന്നയിച്ചത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി ആരാഞ്ഞു, എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് […]

രണ്ടാം ഭാര്യയുമായി തന്നെ തെറ്റിച്ചത് ഭാര്യാ സഹോദരിയും അമ്മയും എന്ന ധാരണ പക വർദ്ധിപ്പിച്ചു; ചുറ്റികയുമായി എത്തി തലയ്ക്കടിച്ച്‌ കൊന്നത് ആറ് വയസ്സുകാരനെ; 14 വയസ്സുകാരിയെ പീഡിപ്പിച്ചത് ക്രൂരമായി; സമൂഹ മനസാക്ഷിയെ വിറപ്പിച്ച ക്രൂരതയിൽ ഒടുവിൽ പ്രതിക്ക് വധശിക്ഷ; വെള്ളത്തൂവല്‍ കേസില്‍ നീതി ലഭിക്കുമ്പോള്‍…..!

സ്വന്തം ലേഖിക ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളില്‍ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷമാണ് തടവ് ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ […]

ടാറ്റുവിന്റെ മറവിൽ എംഡിഎംഎ വില്പന; ടാറ്റൂ ആർട്ടിസ്റ്റുകളായ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജിന് സമീപം എക്സൈസിന്റെ പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് പരിസരത്തും കോട്ടയം ടൗണിലും അതിമാരക ലഹരി മരുന്ന് വിൽക്കുന്ന കണ്ണികളിലെ പ്രധാനികളായ ആർപ്പൂക്കര സ്വദേശി ബാദുഷ കെ നസീർ സഹോദരൻ റിഫാദ് കെ നസീർ ഇവരുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം മണർകാട് സ്വദേശി ഗോപു കെ ജി (28) എന്നിവരെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അടി പിടി , ക്വട്ടേഷൻ , മയക്ക്മരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ ഗോപു എറണാകുളത്ത് നിന്നും എംഡിഎംഎ പായ്ക്കറ്റുകളുമായി കോട്ടയത്തിന് […]

ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച്‌ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഗര്‍ഭിണിയായിരുന്ന യുവതി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശിനി

സ്വന്തം ലേഖിക കൊച്ചി: ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശരണ്യ (23) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശരണ്യ ഭര്‍ത്താവായ അലക്സിന്റെ മുന്നില്‍ വച്ച്‌ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്. ശരണ്യ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ആലുവയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ഇടുക്കിയിൽ ആറ് വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നു; പതിനാലുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തു; കുട്ടികളുടെ അമ്മയുടെ സഹോദരി ഭർത്താവിന് വധശിക്ഷ

സ്വന്തം ലേഖിക തൊടുപുഴ: ഇടുക്കി ആനച്ചാലിന് സമീപം ആമക്കണ്ടത്ത് ആറു വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതിക്ക് വധശിക്ഷ. നാലു കേസുകളില്‍ മരണം വരെ തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 92 വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടികളുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് പ്രതി. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2021 ഒക്ടോബര് 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് […]