ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെ; കണ്ണൂരിലെത്തിയത് മൂന്ന് ദിവസം മുന്‍പ്; ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ പ്രകോപനമെന്ന് മൊഴി

ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെ; കണ്ണൂരിലെത്തിയത് മൂന്ന് ദിവസം മുന്‍പ്; ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ പ്രകോപനമെന്ന് മൊഴി

സ്വന്തം ലേഖിക

കണ്ണൂര്‍: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീ വച്ചത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി പ്രസൂണ്‍ജിത് സിക്ദര്‍ (40)തന്നെയെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.

കൊല്‍ക്കത്തയില്‍ വെയ്‌റ്ററായി ജോലി നോക്കിയിരുന്ന ഇയാള്‍ കുറച്ചുദിവസം മുൻപാണ് കേരളത്തിലെത്തിയത്. മൂുന്നുദിവസം മുൻപ് തലശേരിയില്‍ നിന്ന് കാല്‍നടയായി കണ്ണൂരിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടര്‍ന്നാണ് തീ വച്ചതെന്നാണ് പ്രതിയുടെ മൊഴി. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാല്‍ പണം ലഭിച്ചിരുന്നില്ല.

ഇതില്‍ പ്രതി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും ഇതാണ് തീവച്ചതിന് പിന്നിലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
തീപ്പെട്ടി ഉപയോഗിച്ചാണ് തീ കൊളുത്തിയത്.

ഒരാള്‍ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പൊലീസ് പരിശോധിച്ച്‌ വരികയാണെ്നും ഉത്തര മേഖലാ ഐ.ജി നീരജ്‌കുമാര്‍ ഗുപ്ത വിശദീകരിച്ചു.