ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഏറ്റുമാനൂർ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ജവഹർ കോളനിയിൽ രാജൻ മകൻ അനന്തു രാജൻ (21), ഏറ്റുമാനൂർ ജവഹർ കോളനിയിൽ സുനിൽ മകൻ രഞ്ജിത്ത് സുനിൽ(19) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജവഹർ കോളനി ഭാഗത്തുള്ള മധ്യവയസ്കനെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാക്കൾ ലഹരിവസ്തു ഉപയോഗിച്ചതിനെ ഇയാൾ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിച്ചത്. ഇത് തടയാൻ എത്തിയ ഇയാളുടെ ബന്ധുവായ സ്ത്രീയെയും […]

ഏറ്റുമാനൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗത്ത് ചൂണ്ടക്കാട്ടിൽ വീട്ടിൽ അജിത്ത് രാജു (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

മദ്യലഹരിയില്‍ ബാറിന് സമീപം കത്തിക്കുത്ത്; ഇരുപത്തിനാലുകാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖിക ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പൊലീസ് പിടികൂടി. താമല്ലാക്കല്‍ കൃഷ്ണ കൃപയില്‍ രാഹുല്‍ ( ചെമ്ബന്‍ രാഹുല്‍ 27), കരുവാറ്റ പുത്തന്‍ തറയില്‍ പടീറ്റതില്‍ കണ്ണന്‍ രാമചന്ദ്രന്‍ ( 30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാരകത്തറയിലെ ബാറില്‍ നിന്നും മദ്യപിച്ച്‌ ഇറങ്ങിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കാരിച്ചാല്‍ സ്വദേശി സാരഥി (24) […]

‘ഒൻപത് വര്‍ഷത്തെ പ്രണയം….! ദേവികയെ സതീഷ് ലോജ്സിലെത്തിച്ചത് ബലം പ്രയോഗിച്ച്‌’; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച്‌ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച്‌ വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍ നടത്തിയെന്നാണ് പ്രധാനമായും […]

കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌; ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് ജയിച്ചവരുടെ പേര് മാത്രം; പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി….!

സ്വന്തം ലേഖിക തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്‌. ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പാലിന് നല്‍കിയത് മത്സരിച്ച്‌ ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് തിരുത്തി ചേര്‍ത്ത പ്രിന്‍സിപ്പാലിനെതിരെ സര്‍വകലാശാല നടപടി എടുത്തേക്കും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ ആസൂത്രിത അട്ടിമറിക്ക് കൂടുതല്‍ തെളിവുകളാണ് പുറത്ത് വരുന്നത്. റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പേര് ചേര്‍ത്ത് പ്രിന്‍സിപ്പല്‍ സര്‍വ്വകലാശാലക്ക് നല്‍കിയത്. രണ്ട് ഘട്ടങ്ങളിലായി പാലര്‍മെന്റ് ഇലക്ഷന്‍ മാതൃകയിലാണ് കട്ടാക്കട […]

പൊൻകുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ചിറക്കടവ് സ്വദേശി

സ്വന്തം ലേഖിക പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ മാത്യു മകൻ ജോബിൻ മാത്യു (36) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി സമീപവാസിയായ മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇയാൾ തന്റെ ഭാര്യയെ ഉപദ്രവിച്ചത് മധ്യവയസ്കൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കനെ കമ്പും, കത്തിയും ഉപയോഗിച്ച് ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ […]

ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് പേരൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം മറ്റത്തിൽ വീട്ടിൽ സുരേഷ് മകൻ സൂരജ് (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസ് ജംഗ്ഷന് സമീപമുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാര്‍ച്ച്‌ അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. […]

ശ്രീനിവാസന്‍ വധക്കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍; ഗൂഢാലോചനയിലും കൃത്യത്തിലും പങ്കാളി; പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് എ ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീര്‍. എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍ 16 നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു; ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍

സ്വന്തം ലേഖിക തൊടുപുഴ: ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് അറസ്റ്റ്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

പണമുള്ള പുരുഷന്മാരെ വശീകരിച്ച്‌ വിവാഹം കഴിക്കും; കാര്യം കണ്ടതിന് പിന്നാലെ മുങ്ങും; വിവാഹ തട്ടിപ്പ് നടത്തിയിരുന്നത് ആഡംബര ജീവിതം നയിക്കാൻ; മഹാലക്ഷ്മിയെ പൊലീസ് പിടികൂടി

സ്വന്തം ലേഖിക ചെന്നൈ: വിവാഹ തട്ടിപ്പ് തൊഴിലാക്കിയ യുവതി അറസ്റ്റിലായി. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32) ആണ് പിടിയിലായത്. പുരുഷന്മാരെ വശീകരിച്ച്‌ വിവാഹം കഴിച്ച്‌ പണവും സ്വര്‍ണവും അടിച്ചുമാറ്റി മുങ്ങുന്നതാണ് ഇവരുടെ പതിവ്. ആഡംബര ജീവിതം നയിക്കാനാണ് യുവതി വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. ഇതുവരെ മഹാലാക്ഷ്മി ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ചാമത്തെ ഭര്‍ത്താവായ വില്ലപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയെ തുടര്‍ന്നാണ് യുവതിയുടെ തട്ടിപ്പിന്റെ കഥ പുറംലോകം അറിയുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറാമത്തെ ഭര്‍ത്താവിന്റെ സേലത്തെ വീട്ടില്‍ നിന്നും […]