കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കടുത്തുരുത്തി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കടുത്തുരുത്തി, പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽഅജി മകൻ അമൽ കെ.അജി (25) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി , സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ […]

കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുമ്പോളി ഇല്ലിക്കൽ വീട്ടിൽ ഷിഹാബുദ്ദീൻ (20) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ ബിജോയ് മാത്യു, സി.പി.ഓ മാരായ സാജുദ്ദീൻ, രാജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ […]

‘3.80 കോടി നല്‍കി’; പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടു; ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി സന്തോഷ് ഈപ്പന്റെ മൊഴി

സ്വന്തം ലേഖിക കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ കുരുക്കിലാക്കി യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. സര്‍ക്കാരുമായി കരാര്‍ ഒപ്പിടും മുൻപ് തന്നെ സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്ന് സന്തോഷ് ഈപ്പന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്വപ്‌നയ്ക്കും യുഎഇ പൗരനും 3.80 കോടി രൂപയുടെ കമ്മീഷനാണ് നല്‍കിയത്. സന്ദീപിനും സരിത്തിനും യദുവിനും നല്‍കിയത് 1.12 കോടി രൂപ. സ്വപ്‌നയും സന്ദീപും സരിത്തുമാണ് ആദ്യചര്‍ച്ചയില്‍ പങ്കെടുത്തത്. കമ്മീഷന്‍ ആവശ്യപ്പെട്ടതോടെ ആദ്യം കരാര്‍ വെണ്ടെന്നുവെച്ചതായിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം കരാറിനായി സ്വപ്‌ന വീണ്ടും ബന്ധപ്പെട്ടു. […]

കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും !. കപ്പിള്‍സ് മീറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പങ്കാളികളെ പങ്കുവയ്ക്കല്‍ ഗ്രൂപ്പുകളിൽ പതിനായിരത്തിലധികം അംഗങ്ങൾ; കോട്ടയം ജില്ലയിലെ നവദമ്പതിമാരടക്കം നിരവധി പേർ ഗ്രൂപ്പിൽ; ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: മഹാനഗരങ്ങളിൽ ഉന്നതരായ ചില ബിസിനസുകാരും പൊങ്ങച്ചക്കാരും ഒത്തുകൂടുന്ന ക്ലബ്ബുകൾ. അല്ലെങ്കിൽ ഇവരൊന്നിച്ച് ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ ഒന്നിച്ച് മുറികൾ ബുക്കു ചെയ്യുന്നു. വൈകുന്നേരമാകുമ്പോൾ ദമ്പതികൾ ഒത്തുകൂടും. കാറിന്റെ താക്കോലുകൾ ഒരു പാത്രത്തിൽ ഒന്നച്ചിടും. ഓരോരുത്തരായി വന്ന് അതിലൊരു താക്കോൽ എടുക്കും. ആ താക്കോലുള്ള കാറിന്റെ ഉടമയുടെ ഭാര്യ അയാളുടെ കൂടെ പോകണം. ആ രാത്രി മുഴുവൻ അവൾ അയാൾക്കുള്ളതാണ്. അങ്ങനെ മുഴുവൻ പേരും താക്കോലെടുത്ത് അതാത് കാറുകളിലെ ഭാര്യമാരുമായി മുറികളിലേയ്ക്ക് പോകും. മണർകാട് കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് ഇത്തരമൊരു സോഷ്യൽ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മാടപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി വാകത്താനം നാങ്കുളം വീട്ടിൽ മിഥുൻ എബ്രഹാം (33) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ സുധി കെ.സത്യപാലൻ,മാർട്ടിൻ അലക്സ്, മനോജ് പി.പി, എ.എസ്.ഐ പത്മകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

കുറവിലങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ കടപ്ലാമറ്റം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം മാറിടം ഭാഗത്ത് പുത്തൂർ വീട്ടിൽ പ്രണവ് (18) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ അനിൽകുമാർ റ്റി, സി.പി.ഓ മാരായ റോയി വർഗീസ്, ഷിജാസ് ഇബ്രാഹിം, ഡിബിൻ കെ.സി എന്നിവർ ചേർന്നാണ് ഇയാളെ […]

സർക്കാർ കൊടുക്കുന്ന ശമ്പളം പോരാ; സർക്കാർ ആശുപത്രിക്കൊപ്പം സ്വകാര്യ ആശുപത്രികളിലും ജോലി; കറുകച്ചാൽ മേഴ്സി ആശുപത്രിയിലടക്കം ജോലി ചെയ്ത ഡോക്ടർ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി; സർക്കാരിന്റെ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയത് ഡോ. സഹീൻ ഷൗക്കത്ത് ; വീഡിയോ കാണാം

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പാമ്പാടുംപാറ പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഡോക്ടറായ സഹീൻ ഷൗക്കത്ത് ഒരെസമയം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രാക്ടീസ് നടത്തി. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഡോക്ടർ കുടുങ്ങി ഇടുക്കി പാമ്പാടു പാറ പ്രൈമറി ഹെൽത്ത് സെൻ്ററിലും ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലുമാണ് മിന്നൽ പരിശോധന നടത്തിയത്. ഇയാൾ ഇന്ന് കോട്ടയം കറുകച്ചാൽ മേഴ്സി ഹോസ്പിറ്റലിൽ 50 ഓളം രോഗികളെ ചികിത്സിച്ചതായി കണ്ടെത്തി. പാമ്പാടു പാറ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ബുധനാഴ്ച്ച മാത്രമാണ് ജോലി ചെയ്യുന്നത്. ബാക്കി ദിവസങ്ങളിൽ കറുകച്ചാൽ മേഴ്സി […]

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്; ഐജി പി വിജയന് സസ്പെന്‍ഷന്‍; നടപടി തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ നിന്ന് നീക്കിയ ശേഷം

സ്വന്തം ലേഖിക്ക കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്ക്വാഡിന്റെ തലവന്‍ ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെന്‍ഷന്‍. അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. റിപ്പോര്‍ട്ടിന് മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാര്‍ നടത്തും. സംസ്ഥാനത്തെ […]

എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തതിൻ്റെ പ്രതികാരം; ചങ്ങനാശ്ശേരിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: എക്സൈസ് സംഘത്തിന് ഒറ്റു കൊടുത്തതിന്റെ പ്രതികാരത്തിൽ യുവാവിനെ ആക്രമിച്ച ഏഴ് പേരെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗൻ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു 21) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അമീൻ (20), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ […]

നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നീട്ടാന്‍ നീക്കം; തുടരന്വേഷണം വേണമെന്ന് സിപിഐ നേതാക്കള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ നീക്കം. തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചു. എംഎല്‍എമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ ആരോപിക്കുന്നു. എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.