ഭാര്യയെ പരിചരിക്കാൻ എത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: രാജാക്കാട് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് .പി (66) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ […]

ചിങ്ങവനത്ത് അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനത്ത് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം കോളനി ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ നിധിൻ ചന്ദ്രൻ(കണ്ണൻ 28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി കുറിച്ചി സചിവോത്തമപുരം കോളനി ഭാഗത്ത് വച്ച് അയൽവാസിയായ 40 കാരനെ ഇടികല്ലു കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളും അയൽവാസിയും തമ്മിൽ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് നിധിൻ ചന്ദ്രൻ ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം […]

പാലായിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയ്ക്ക് നേരെ ആക്രമണം; കേസിൽ മരങ്ങാട്ടുപള്ളി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് പാലാ ടൗണിൽ വച്ച് വീട്ടമ്മയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും,ബലമായി ഓട്ടോറിക്ഷയിൽ കയറ്റുകയും, കുതറി ഓടാൻ ശ്രമിച്ച വീട്ടമ്മയെ അടിക്കുകയുമായിരുന്നു. ഇയാൾക്ക് വീട്ടമ്മയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ […]

സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച കാറിൽ; അർജ്ജുൻ ആയങ്കിയുടെ കൂട്ടാളി പൊലീസ് പിടിയിൽ; നാല് പേര്‍ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആള്‍ കരിപ്പൂരില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേര്‍ ഓടി രക്ഷപ്പെട്ടു. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കടത്ത് സംഘത്തെ കവര്‍ച്ച ചെയ്യാനെത്തിയ ഇവരെ കേരളാ പൊലീസ് സംഘമാണ് പിടികൂടിയത്. പിടിയിലായവരില്‍ മജീഫ് അഞ്ചു പേര്‍ വാഹനപടകടത്തില്‍ മരിക്കാൻ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയാണ്. […]

സാലറി അക്കൗണ്ടില്‍ നിന്ന് നയാപൈസ പോലും പിന്‍വലിക്കില്ല; സുരേഷ് കൈക്കൂലി വാങ്ങിയത് മന്ത്രി അദാലത്ത് നടത്തുമ്പോള്‍; വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമെന്ന് വിജിലൻസ്

സ്വന്തം ലേഖിക പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാര്‍ സാലറി അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കാറുണ്ടായിരുന്നില്ലെന്ന് വിജിലൻസ്. സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്. അദാലത്ത് വേദിയുടെ പുറത്ത് കാറില്‍ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു. സുരേഷിൻ്റെ വീട്ടില്‍ നിന്നും പിടികൂടിയത് വൻ നിക്ഷേപമാണ്. 35 ലക്ഷം പണമായും 45 ലക്ഷത്തിൻ്റെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകളും പിടി […]

ഒടുവില്‍ നടപടി…! കൊച്ചി വാഹനാപകടത്തില്‍ കടവന്ത്ര എസ്‌എച്ച്‌ഒയ്ക്ക് സ്ഥലമാറ്റം

സ്വന്തം ലേഖിക കൊച്ചി: കൊച്ചി വാഹനാപകടത്തില്‍ കടവന്ത്ര എസ്‌എച്ച്‌ഒ മനുരാജിന് സ്ഥലമാറ്റം. കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്കാണ് മാറ്റിയത്. മനുരാജ് യുവാവിനെ വാഹന ഇടിച്ച ശേഷം നിര്‍ത്താതെ പോയത് വിവാദമായിരുന്നു. സംഭവത്തില്‍ മനുരാജിനെതിരെ പൊലീസ് ഇന്ന് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് സ്ഥലമാറ്റം. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കെ എല്‍ 64 F 3191 നമ്ബറിലുള്ള കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഒരു വനിത ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. അപകട സമയത്ത് കാറോടിച്ചിരുന്നത് കടവന്ത്ര എസ് […]

എരുമേലിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കേസിൽ അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായത് കുറുവമൊഴി, കൂവപ്പള്ളി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുവമൊഴി കൊരട്ടി ഭാഗത്ത് കൊണ്ടുപ്പറമ്പിൽ വീട്ടിൽ അഖിൽ വിജയൻ (വിമൽ 31), കുറുവാമൊഴി കൊരട്ടി ആലംപരപ്പ് കോളനി ഭാഗത്ത് കേളിയംപറമ്പിൽ വീട്ടിൽ അലൻ ജോൺ (അപ്പു 24), കുറുവാമൊഴി കൊരട്ടി ഭാഗത്ത് കരിമ്പനാകുന്നേൽ വീട്ടിൽ അമൽ കെ.ഷാജി (പൊന്നാച്ചൻ 21) എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അനന്തു അജി (പൊന്നു 23)കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ അനന്തു മോഹനൻ (25) എന്നിവരെയാണ് എരുമേലി […]

ഒച്ചത്തില്‍ പാട്ട് പാടിയതിലുള്ള വിരോധം…! വീട്ടിൽ അതിക്രമിച്ച കയറി അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: അതിരമ്പുഴയിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പ്രിയദർശനി കോളനി House no. J 123-ൽ മനോജ്‌ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം പതിനേഴാം തീയതി തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവ് തന്റെ വീട്ടിൽ ഇരുന്ന് ഒച്ചത്തില്‍ പാട്ടുപാടിയതിലുള്ള വിരോധം മൂലം മനോജ്‌ അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; രാമപുരം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. രാമപുരം ആനന്ദഭവനം വീട്ടിൽ സോമനാഥൻ മകൻ ശരത് സോമനാഥൻ(23) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് മേലുകാവ്, കൂത്താട്ടുകുളം, പെരുമ്പാവൂർ, കാലടി, മൂവാറ്റുപുഴ,പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരവധി മോഷണം, കവർച്ച എന്നീ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ […]

ഏഴ് ദിവസം കിടത്തി ചികിത്സിച്ചാല്‍ മാത്രമേ ആരോഗ്യ നില മനസിലാകൂ….! ഡോ. വന്ദനയുടെ കൊലയാളി സന്ദീപിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; സുരക്ഷയൊരുക്കണമെന്ന് കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലപാതക കേസില്‍, കൊലയാളിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ‘ ഒരു ആഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാല്‍ മാത്രമേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. ഏഴ് ദിവസം കിടത്തിച്ചികിത്സിച്ചാല്‍ […]