കോട്ടയം കടത്തുരുത്തിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കല്ലറ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കടത്തുരുത്തിയിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി വീട്ടിൽ ശ്രീക്കുട്ടൻ ഗോപി(29) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി അകത്താന്തറ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. ശ്രീക്കുട്ടൻ ഗോപിയുടെ വീട്ടിൽ വച്ച് നടന്ന ബർത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സുഹൃത്തുക്കളുമായി വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി […]

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; വാറണ്ട് കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ വീട്ടിൽ നാസിഫ് നാസര്‍ (28)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2020-ൽ പാറത്തോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാൾ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ […]

റിട്ട. ഉദ്യോഗസ്ഥനായ 80കാരന്റെ എടിഎം സൗഹൃദം നടിച്ച്‌ കൈക്കലാക്കി; എടിഎമ്മിൽ നിന്ന് പല തവണയായി പിന്‍വലിച്ചത് പത്ത് ലക്ഷം രൂപ; യുവതി അറസ്റ്റില്‍

സ്വന്തം ലേഖിക മാവേലിക്കര: റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ 80കാരന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കി അഞ്ച് മാസത്തിനിടെ 10 ലക്ഷം രൂപ പിൻവലിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ (38) യെയാണ് നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. താമരക്കുളം ചാരുംമൂട് സ്വദേശി നൈനാര്‍ മൻസിലില്‍ അബ്ദുല്‍ റഹ്മാനാണ് പണം നഷ്ടമായത്. പൊലീസ് പറയുന്നത് ഇങ്ങനെ: അബ്ദുല്‍ റഹ്മാൻ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ കോമ്ബൗണ്ടിലുള്ള കുടുംബവീട്ടില്‍ വാടകക്ക് താമസിക്കുകയാണ് പിടിയിലായ രമ്യയും ഭര്‍ത്താവ് തോമസും. […]

തിരുവമ്പാടി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; വാറണ്ട് കേസിൽ അതിരമ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗത്ത് പാമലമുകളേൽ വീട്ടിൽ അഭിജിത്ത് കുമാർ (അനന്തു 24) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇയാൾ 2020-ൽ കടുത്തുരുത്തി തിരുവമ്പാടി സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാൾ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ […]

സ്വകാര്യ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് വീട്ടമ്മ; ആത്മഹത്യാ പ്രേരണാകുറ്റത്തിന് കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ ആത്മഹത്യയെ തുടർന്ന് പ്രേരണാ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാളിയാത്ത് വീട്ടിൽ റോണി കെ.ഡൊമിനിക് (32) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടമ്മയെ ഇവരുടെ സ്വകാര്യ ഫോട്ടോകളും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഇതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ആത്മഹത്യാ പ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസ് […]

പാമ്പാടിയിൽ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് നെയ്യാറ്റിൻകര സ്വദേശി

സ്വന്തം ലേഖിക പാമ്പാടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സന്ധ്യയോടുകൂടി പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലിങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദ്ദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ […]

വീട്ടമ്മയുടെ പരാതി വ്യാജമെന്നു തെളിഞ്ഞു; ബലാല്‍സംഗക്കുറ്റത്തിന് ജയിലിലായ യുവാവിനെ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖിക മഞ്ചേരി: വീട്ടമ്മ നല്‍കിയ വ്യാജ ബലാല്‍സംഗപരാതിയില്‍ ജയിലിലായ യുവാവിനെ കോടതി വെറുതെവിട്ടു. മലപ്പുറം എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫി(30)നാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മിയാണ് യുവാവിനെ വെറുതെ വിട്ടത്. 2018 ജൂലൈ ഏഴിനാണ് വൈകിട്ട് മൂന്നിന് യുവാവ് വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് […]

ആദ്യവിവാഹം മറച്ചു വെച്ചു കൊണ്ട് വൻ തുക സ്ത്രീധനം വാങ്ങി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു; രണ്ടാം ഭാര്യയുടെ പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരു യുവതിയെ വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച എൽഡി ക്ലർക്ക് അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിയും എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലർക്കുമായ ശ്രീകലയിൽ ശ്രീനാഥ് എന്നയാളാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയുടെ തുടർന്നാണ് പൊലീസ് നടപടി. റൂറൽ ക്രൈം ബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2021ലാണ് ശ്രീനാഥ് ആദ്യവിവാഹം കഴിയ്ക്കുന്നത്. 26കാരിയായ യുവതിയെ നാവായിക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ച് താലികെട്ടി. എന്നാൽ, ഈ ബന്ധം നിലനിൽക്കെ 10 പവൻ […]

കഞ്ചാവ് ചെടി പൂത്ത് കായ്ക്കുന്നത് കാണണം; വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്താൻ ശ്രമിച്ച യുവാവ് പിടിയില്‍

സ്വന്തം ലേഖിക മലപ്പുറം: വീട്ടില്‍ കഞ്ചാവ് വളര്‍ത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. കഞ്ചാവ് ചെടി കുഴിച്ചിട്ടതിന് താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനാണ് ഇയാള്‍ കരിങ്കല്ലത്താണി പെട്രോള്‍ പമ്പിന് സമീപമുള്ള വാടകവീടില്‍ ചെടി കുഴിച്ചിട്ടത് എന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതിയുടെ പക്കല്‍ നിന്നും 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സുരേഷ് കുമാറിന്റെ പേരില്‍ നിലമ്പൂരിലും കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കള്ളുഷാപ്പിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, ഒണംതുരുത്ത് കവല ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (22) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ അനന്തു സുരേന്ദ്രനും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ ചീത്ത വിളിക്കുകയും ഇതിനു ശേഷം പാഴ്സലായി വാങ്ങിയ കള്ളുമായി ഇവർ കൗണ്ടറിന് […]