ഭാര്യയെ പരിചരിക്കാൻ എത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: രാജാക്കാട് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ

ഭാര്യയെ പരിചരിക്കാൻ എത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: രാജാക്കാട് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് .പി (66) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പുതുപ്പള്ളി ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ പ്രസന്നകുമാർ, മുഹമ്മദ് നൗഷാദ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, സുജീഷ്, വിപിൻ,അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.