സാലറി അക്കൗണ്ടില്‍ നിന്ന് നയാപൈസ പോലും പിന്‍വലിക്കില്ല; സുരേഷ് കൈക്കൂലി വാങ്ങിയത് മന്ത്രി അദാലത്ത് നടത്തുമ്പോള്‍; വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമെന്ന് വിജിലൻസ്

സാലറി അക്കൗണ്ടില്‍ നിന്ന് നയാപൈസ പോലും പിന്‍വലിക്കില്ല; സുരേഷ് കൈക്കൂലി വാങ്ങിയത് മന്ത്രി അദാലത്ത് നടത്തുമ്പോള്‍; വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമെന്ന് വിജിലൻസ്

സ്വന്തം ലേഖിക

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാര്‍ സാലറി അക്കൗണ്ടില്‍ നിന്നും പണം പിൻവലിക്കാറുണ്ടായിരുന്നില്ലെന്ന് വിജിലൻസ്.

സുരേഷ് കുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തില്‍ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദാലത്ത് വേദിയുടെ പുറത്ത് കാറില്‍ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു.

സുരേഷിൻ്റെ വീട്ടില്‍ നിന്നും പിടികൂടിയത് വൻ നിക്ഷേപമാണ്. 35 ലക്ഷം പണമായും 45 ലക്ഷത്തിൻ്റെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകളും പിടി കൂടി.

സാലറി അക്കൗണ്ടില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്. 17 കിലോ നാണയവും പിടികൂടിയിട്ടുണ്ട്. സുരേഷ് സാലറി അക്കൗണ്ടില്‍ നിന്നും പണം പലപ്പോഴും പിൻവലിക്കാറുണ്ടായിരുന്നില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, സുരേഷിന്റെ ഊരാട്ടമ്ബലത്തിലെ കുടുംബ വീട്ടിലും വിജിലൻസ് സംഘമെത്തി. വീട് മാസങ്ങളായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കളെ വിളിച്ചു വരുത്തി രാത്രി തുറന്ന് പരിശോധിക്കാനാണ് വിജിലൻസിന്റെ പരിപാടി.