ഒച്ചത്തില്‍ പാട്ട് പാടിയതിലുള്ള വിരോധം…! വീട്ടിൽ അതിക്രമിച്ച കയറി അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അതിരമ്പുഴ സ്വദേശി  അറസ്റ്റിൽ

ഒച്ചത്തില്‍ പാട്ട് പാടിയതിലുള്ള വിരോധം…! വീട്ടിൽ അതിക്രമിച്ച കയറി അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ഏറ്റുമാനൂർ: അതിരമ്പുഴയിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ പ്രിയദർശനി കോളനി House no. J 123-ൽ മനോജ്‌ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ മാസം പതിനേഴാം തീയതി തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

അയൽവാസിയായ യുവാവ് തന്റെ വീട്ടിൽ ഇരുന്ന് ഒച്ചത്തില്‍ പാട്ടുപാടിയതിലുള്ള വിരോധം മൂലം മനോജ്‌ അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മാഞ്ഞൂർ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ പ്രശോഭ്, സി.പി.ഓ മാരായ അനീഷ് വി.കെ, പ്രവീൺ പി.നായർ, സ്മിതേഷ്, ജോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.