കോട്ടയം തിരുനക്കര ബി.എസ്.എൻ.എൽ ഓഫീസിന് സമീപം വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും കവർന്നു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കൂട്ടിക്കൽ, റാന്നി സ്വദേശികൾ

കോട്ടയം തിരുനക്കര ബി.എസ്.എൻ.എൽ ഓഫീസിന് സമീപം വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും കവർന്നു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കൂട്ടിക്കൽ, റാന്നി സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വഴിയാത്രക്കാരനായ 47 കാരനിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൂട്ടിക്കൽ മാത്തുമല കോളനിയിൽ മുണ്ടപ്ലാക്കൽ വീട്ടിൽ സന്തോഷ് ജോസഫ് (ആന സന്തോഷ് 49), റാന്നി പെരുംപെട്ടി വാളക്കുഴി ഭാഗത്ത് മേമന വീട്ടിൽ അനിൽ (മാത്തുക്കുട്ടി 56) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് 28-ആം തീയതി രാത്രി എട്ടുമണിയോടുകൂടി കോട്ടയം തിരുനക്കര ഭാഗത്ത് ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തെ റോഡിലൂടെ നടന്നുപോയ വഴിയാത്രക്കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും, 7000 രൂപയും,2 എ.ടി.എം കാർഡുകളടങ്ങിയ പേഴ്സും തട്ടിയെടുക്കുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും കോട്ടയം മാർക്കറ്റ് ഭാഗത്ത് നിന്ന് പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ സന്തോഷ് ജോസഫിന് കൊലപാതകം ഉൾപ്പെടെയുള്ള കേസ് നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഓ മാരായ കാനേഷ്,അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.