കോട്ടയത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ്; ഇരുപത് കോടിയിലധികം രൂപ തട്ടിയെടുത്തു; തട്ടിപ്പിനിരയായത് നഗരത്തിലെ റിട്ട: എസ് ഐ യും കോട്ടയം മീൻ മാർക്കറ്റിലെ മൊത്തവ്യാപാരിയും , കളത്തിപ്പടിയിലെ കോൾഡ് സ്റ്റോറേജ് ഉടമയും, താഴത്തങ്ങാടിയിലെ എസ്ബിഐ റിട്ട: ജീവനക്കാരനുമടക്കം നൂറോളം പേർ; തട്ടിപ്പ് നടത്തിയത് താഴത്തങ്ങാടിയിൽ നിന്ന് ആലപ്പുഴക്ക് താമസം മാറ്റിയ മുബീനയെന്ന യുവതി !!

സ്വന്തം ലേഖകൻ

കോട്ടയം : നഗരത്തിൽ കോടികളുടെ മണി ചെയിൻ തട്ടിപ്പ്. നഗരത്തിലെ മത്സ്യമൊത്ത വ്യാപാരിയടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി. ഇരുപത് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് ലഭ്യമാകുന്ന വിവരങ്ങൾ .

തട്ടിപ്പിനിരയായത് കോട്ടയം മാർക്കറ്റിലെ മൽസ്യ മൊത്തവ്യാപാരിയും , നഗരത്തിലെ റിട്ട.എസ് ഐയും കളത്തിപ്പടിയിലെ കോൾഡ് സ്റ്റോറേജ് ഉടമയും , താഴത്തങ്ങാടിയിലെ എസ്ബിഐ റിട്ട: ജീവനക്കാരനുമടക്കം നൂറോളം പേരാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശേരി, ഏറ്റുമാനൂർ , ചേർത്തല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കളത്തിപ്പടിയിലെ കോൾഡ് സ്റ്റോറേജ് ഉടമയ്ക്ക് അരക്കോടിയോളം രൂപയ്ക്ക് പുറമേ 40 സെന്റ് വസ്തുവും നഷ്ടപ്പെട്ടിട്ടുണ്ട്.

വീടില്ലാത്ത വിധവയ്ക്ക് സമുദായം ഇടപെട്ട് വെച്ച് കൊടുത്ത വീട് ഒറ്റിക്ക് നല്കി കിട്ടിയ പണം അപ്പാടെ യുവതി തട്ടിയെടുത്തതായും സൂചനയുണ്ട്.

രണ്ട് വർഷം മുൻപ് റിട്ടയർ ചെയ്തതും നഗരത്തിൽ താമസക്കാരനുമായ റിട്ട എസ് ഐ യ്ക്കും പണം നഷ്ടമായി. ഇദ്ദേഹം റിട്ടയർ ചെയ്ത സമയത്ത് കിട്ടിയ ഒരു കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് ലഭിക്കുന്ന വിവരം.

തട്ടിപ്പ് നടത്തിയത് താഴത്തങ്ങാടിയിൽ നിന്ന് ആലപ്പുഴക്ക് താമസം മാറ്റിയ മുബീനയെന്ന യുവതിയാണ്. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നിൽ കോട്ടയം നഗരത്തിലെ രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്ന സൂചനയാണ് പുറത്ത് വരുന്നത്