മൊബൈല്‍ ഫോണിലൂടെ വിളിച്ച്‌ ബന്ധം സ്ഥാപിച്ച്‌ 65കാരനെ ഹണിട്രാപ്പില്‍ കുടുക്കി; വീട്ടിലേക്ക് വിളിച്ച്‌ വരുത്തി തട്ടിയത് രണ്ട് ലക്ഷം രൂപ; യുവതി പിടിയില്‍

മൊബൈല്‍ ഫോണിലൂടെ വിളിച്ച്‌ ബന്ധം സ്ഥാപിച്ച്‌ 65കാരനെ ഹണിട്രാപ്പില്‍ കുടുക്കി; വീട്ടിലേക്ക് വിളിച്ച്‌ വരുത്തി തട്ടിയത് രണ്ട് ലക്ഷം രൂപ; യുവതി പിടിയില്‍

സ്വന്തം ലേഖിക

പെരിന്തല്‍മണ്ണ: മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു.

താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടില്‍ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരേ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. യുവതി മൊബൈല്‍ ഫോണിലൂടെ വിളിച്ച്‌ ബന്ധം സ്ഥാപിച്ച്‌ മാര്‍ച്ച്‌ 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘമെത്തി തടഞ്ഞുവെച്ചു. ദൃശ്യങ്ങളും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.