തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടിയ വില്ലൻ ; തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന  നിലവിളക്കടക്കം അടിച്ച്മാറ്റിയ   കേസിലെ പ്രതി ഡ്രാക്കുള ബാബുവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടിയ വില്ലൻ ; തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്കടക്കം അടിച്ച്മാറ്റിയ കേസിലെ പ്രതി ഡ്രാക്കുള ബാബുവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര പൂരത്തിന് ആൽമരത്തിൽ ഊഞ്ഞാലാടി സംഘർഷം സൃഷ്ടിക്കുകയും തിരുനക്കര മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന നിലവിളക്ക് മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയുമായ ഡ്രാക്കുള ബാബുവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

വർഷങ്ങളായി കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും, നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ ഡ്രാക്കുള ബാബുവെന്ന ചുണ്ടെലി ബാബുനെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, മോഷണം എന്നീ കേസുകൾ നിലവിലുണ്ട്.

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തിരുനക്കരെ മൈതാനത്ത് കൈരളി ചാനലിന്റെ പ്രോഗ്രാമിനായി കൊണ്ടുവന്ന വലിയ നിലവിളക്ക് മോഷ്ടിച്ച് വിറ്റ കേസിലും ബാബു പ്രതിയാണ്.