play-sharp-fill

നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേയ്ക്ക് ട്രെയിൻ പാഞ്ഞു കയറി: മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു; ഒരാളെ കാണാതായി; നീലിമംഗലത്ത് തിരച്ചിൽ

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേയ്ക്ക് ട്രെയിൻ പാഞ്ഞു കയറി. നാലു പേരിൽ മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു. ഒരാളെ കാണാതായി. കാണാതായ ആൾക്കു വേണ്ടി നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ഏറ്റുമാനൂർ വയല സ്വദേശി സാബുവിനെയാണ് കാണാതായതെന്നാണ് സൂചന. വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സാബുവും സുഹൃത്തുക്കളായ തൊഴിലാളികളും ഏറ്റുമാനൂർ ഭാഗത്തു നിന്നും റെയിൽവേ ട്രാക്കിലൂടെ, നീലിമംഗലം പാലം മുറിച്ച് കടക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളികളായിരുന്നു നാലു പേരും. ഈ സമയം ഏറ്റുമാനൂർ ഭാഗത്ത് ഇവരുടെ […]

പ്രവാസി വ്യവസായുടെ ആത്മഹത്യ ; ഹൈക്കോടതി സ്വമേദയ കേസെടുത്തു കുറ്റക്കാരെ സംരക്ഷിക്കുകയില്ലെന്ന് ഡി ജി പി

സ്വന്തം ലേഖകൻ കൊച്ചി: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയായി കേസെടുത്തു. ഹൈകോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രനാണ് ആന്തൂർ നഗരസഭയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അൽപ്പസമയത്തിനുള്ളിൽ തന്നെ ഹൈകോടതി ഈ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. സാജന്റെ ആത്മഹത്യ ഖേദകരമായ സംഭവമാണെന്നും കോടതി പറഞ്ഞു. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.അടുത്ത മാസം പതിനഞ്ചിനകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കാരണ വശാലും ഈ സംഭവം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളിൽ ഒരിക്കലും മൗനം പാടില്ല. അപേക്ഷകൾ […]

ബ്രേക്കിന് പകരം അമർത്തിയത് ആക്‌സിലേറ്ററിൽ: മൂവാറ്റുപുഴയിൽ സ്‌കൂൾ അസംബ്ലിയിൽ യോഗ ദിന പരിപാടിയിലേയ്ക്ക് കാർ പാഞ്ഞുകയറി: 11 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു

സ്വന്തം ലേഖകൻ തൊടുപുഴ: ബ്രേക്കിന് പകരം ആക്‌സിലേറ്റർ അമർത്തിയതോടെ സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറി. സ്‌കൂളിലെ യോഗാ ദിന പരിപാടികൾക്കായി കുട്ടികൾ തയ്യാറെടുക്കുന്നതിനിടെയാണ് മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂളിന്റെ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞു കയറിയത്. 11 കുട്ടികൾക്കും രണ്ട് അദ്ധ്യാപകർക്കും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒരു അദ്ധ്യാപികയെയും, രണ്ടു വിദ്യാർത്ഥികളെയും മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ കൃഷ്ണകുമാറിന്റെ വാഹനമാണ് അസംബ്ലിയിലേയ്ക്ക് പാഞ്ഞു കയറിയത്. സ്‌കൂളിലേയ്ക്ക് കൃഷ്ണകുമാർ വരുമ്പോൾ കാർ ഓടിച്ചിരുന്നത് ശ്രീകുമാർ […]

മദ്യപിച്ച് ലക്ക്‌കെട്ട് വീടിന് തീ പിടിച്ചതായി ഫയർ ഫോഴ്‌സിലേക്ക് വിളിച്ചു പറഞ്ഞു ; പാഞ്ഞെത്തിയത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് : മദ്യപനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: വീടിന് തീപിടിച്ചുവെന്ന വാർത്ത കേട്ടതോടെ ഫയർ ഫോഴ്‌സ് സംഘം ഓടിയെത്തി. എന്നാൽ സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായത്. വീടിന് തീപിടിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ അജ്ഞാതനാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഫയർ ഫോഴ്‌സ് യൂണിറ്റിനെ ബുദ്ധിമുട്ടിലാക്കിയത്.ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപത്തെ വിഷ്ണുവിന്റെ വീടിന് തീപിടിച്ചുവെന്നാണ് നെയ്യാറ്റിൻകര ഫയർഫോഴ്‌സിന് വിവരം ലഭിച്ചത്. ഈ വിവരം പറഞ്ഞ ഉടൻ കോൾ കട്ടായി. ആ നമ്പരിലേക്ക് ഉടൻ തിരിച്ചു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഫയർ ഫോഴ്‌സ് പറയുന്നു. ഇതിനിടെ പോലീസ് കൺട്രോൾ റൂമിൽ നിന്നും […]

കുരുക്കു മുറുക്കി മുംബൈ പൊലീസ് ; ഒളിവിൽ കഴിയുന്ന ബിനോയി മുൻകൂർ ജ്യാമ്യം തേടി

സ്വന്തം ലേഖകൻ     മുംബൈ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മുംബയ് സെഷൻസ് കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നത്. ബിനോയ്ക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് മുംബൈ പൊലീസ്. ബിനോയിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുംകഴിഞ്ഞ ദിവസം മുതൽ ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫാണ്. മുംബൈയിലെ […]

നടുറോഡിൽ ഭാര്യയെ കുത്തി വീഴ്ത്തി ; ഭർത്താവ് ഒളിവിൽ

സ്വന്തം ലേഖിക തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമം. ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്‌കൂട്ടറിൽ കടന്നു കളഞ്ഞു. ഒളിവിൽ പോയിരിക്കുന്ന ഭർത്താവ് തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ അച്ചു എന്ന് വിളിക്കുന്ന അഖിലിനെ (26) കേസിൽ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദയംപേരൂരിലാണ് സംഭവം. ഉദയംപേരൂർ മങ്കായിക്കടവ് ചാത്തമ്മൽ ഷാജിയുടെയും സിന്ധുവിന്റേയും മകൾ ശ്രീലക്ഷ്മി (23)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ശ്രീലക്ഷ്മിയുമായി മാങ്കായിക്കടവ് ഒട്ടുവള്ളിൽ […]

‘പത്ത് ലക്ഷം മുടക്കിയ ഞങ്ങളെ 40 ലക്ഷത്തിന്റെ കടക്കാരാക്കി’ ;ആന്തൂർ നഗരസഭാധ്യക്ഷ ശ്യാമളയ്‌ക്കെതിരെ വീണ്ടും ആരോപണം

സ്വന്തം ലേഖകൻ കണ്ണൂർ: സാജൻ പാറയിലിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയ്‌ക്കെതിരെ വീണ്ടും ആരോപണം. ആന്തൂരിൽ സോഹിത എന്ന വനിതാ വ്യവസായിയുടെ സ്ഥാപനം അടച്ചുപ്പൂട്ടിയതിന് കാരണക്കാരി ശ്യാമളയാണെന്നാണ് ആരോപണം. സോഹിതയുട ഭർത്താവായ വിജു കണ്ണപുരമാണ് ആരോപണവുമായി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി രംഗത്തെത്തിയിരിക്കുന്നത്. ഈ സ്ഥാപനം മുൻപ് നിലനിന്ന സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിയ്ക്കാൻ കാരണമായത് ശ്യാമളയാണെന്നും വിജു ആരോപിക്കുന്നു.തന്നെ കാരണമില്ലാതെ ഉപദ്രവിക്കുന്നതെന്തിന് എന്നന്വേഷിക്കാൻ ചെന്ന സോഹിതയോട് കേരളത്തിൽ എന്തിനാണ് വ്യവസായം തുടങ്ങിയതെന്നാണ് ഇവർ ചോദിച്ചതെന്നും വിജു പറയുന്നു. […]

കണ്ണീരോടെ ജന്മനാട് സൗമ്യയെ യാത്രയാക്കി ;സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

സ്വന്തം ലേഖിക മാവേലിക്കര : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‌കാരം കഴിഞ്ഞു.രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം 11.30ന് പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തിയത്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും വള്ളികുന്നം സ്റ്റേഷനിൽ സഹപ്രവർത്തകരായിരുന്ന പോലീസുകാരും സൗമ്യയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.പിന്നാലെ സൗമ്യ പരിശീലിപ്പിച്ചിരുന്ന എസ്പിസി കേഡറ്റുകളും അന്തിമപചാരം അർപ്പിച്ചു.തുടർന്ന് 10 മണിയോടെ മൃതദേഹം കാമ്പിശേരി തെക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടിൽ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സൗമ്യയ്ക്ക് വിട ചൊല്ലി. ലിബിയയിലായിരുന്ന സൗമ്യയുടെ […]

കസ്റ്റഡി മരണം ; ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ നരേന്ദ്രമോഡിക്കെതിരെ മൊഴിനൽകിയ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം

സ്വന്തം ലേഖകൻ ജാംനഗർ: ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോഡിയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘത്തിനു മൊഴിനൽകിയതിലൂടെ ദേശീയ ശ്രദ്ധ നേടിയ സഞ്ജീവ് ഭട്ടിന് കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവുശിക്ഷ. ജാംനഗർ സെഷൻസ് കോടതിയാണ് 1990ൽ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ സർവീസിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.കേസിൽ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ഭട്ടിന്റെ വാദം കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. കേസിൽ ശരിയായ നീതി പ്രഖ്യാപിക്കുവാൻ ഈ സാക്ഷികളെ വിസ്തരിക്കുന്നത് നിർണ്ണായകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം […]

17കാരനെതിരെ വർഷങ്ങളായി ലൈംഗിക ചൂഷണം; 45കാരിക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: 17കാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ട 45കാരിക്കെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയെ തുടർന്നാണ് നടപടി. അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിനിടെയാണ് 17കാരൻ ലൈംഗിക പീഡനം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി യുവതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് 17കാരൻ മൊഴി നൽകി. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി. രണ്ട് വർഷം മുമ്പ് കുട്ടി ഇവരുടെ വീട്ടിൽ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്. പിന്നീട് ക്ലാസ് […]