കുരുക്കു മുറുക്കി മുംബൈ പൊലീസ് ; ഒളിവിൽ കഴിയുന്ന ബിനോയി മുൻകൂർ ജ്യാമ്യം തേടി

കുരുക്കു മുറുക്കി മുംബൈ പൊലീസ് ; ഒളിവിൽ കഴിയുന്ന ബിനോയി മുൻകൂർ ജ്യാമ്യം തേടി

സ്വന്തം ലേഖകൻ

 

 

മുംബൈ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മുംബയ് സെഷൻസ് കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നത്. ബിനോയ്ക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് മുംബൈ പൊലീസ്. ബിനോയിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുംകഴിഞ്ഞ ദിവസം മുതൽ ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫാണ്. മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ എത്തി യുവതി മൊഴി നൽകിയിരുന്നു. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . 2009 മുതൽ വിവാഹ വാഗ്ദാനം നൽകി ബിനോയ് തന്നെ പീഡിപ്പിച്ചുവെന്നും, ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിരുന്നു.