നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേയ്ക്ക് ട്രെയിൻ പാഞ്ഞു കയറി: മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു; ഒരാളെ കാണാതായി; നീലിമംഗലത്ത് തിരച്ചിൽ

നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേയ്ക്ക് ട്രെയിൻ പാഞ്ഞു കയറി: മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു; ഒരാളെ കാണാതായി; നീലിമംഗലത്ത് തിരച്ചിൽ

സ്വന്തം ലേഖകൻ

കോട്ടയം: നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേയ്ക്ക് ട്രെയിൻ പാഞ്ഞു കയറി. നാലു പേരിൽ മൂന്നു പേർ അത്ഭുതകരമായി രക്ഷപെട്ടു. ഒരാളെ കാണാതായി. കാണാതായ ആൾക്കു വേണ്ടി നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ഏറ്റുമാനൂർ വയല സ്വദേശി സാബുവിനെയാണ് കാണാതായതെന്നാണ് സൂചന.
വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സാബുവും സുഹൃത്തുക്കളായ തൊഴിലാളികളും ഏറ്റുമാനൂർ ഭാഗത്തു നിന്നും റെയിൽവേ ട്രാക്കിലൂടെ, നീലിമംഗലം പാലം മുറിച്ച് കടക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളികളായിരുന്നു നാലു പേരും. ഈ സമയം ഏറ്റുമാനൂർ ഭാഗത്ത് ഇവരുടെ പിന്നിലൂടെ ട്രെയിൻ പാഞ്ഞെത്തി. അടുത്തെത്തിയ ശേഷമാണ് ട്രെയിൻ ഹോൺ മുഴക്കിയത്.

ഈ സമയം ഇവർ പാലത്തിന്റെ നടുവിലായിരുന്നു. ഇവർക്ക് ഓടിമാറാനാകത്തെ അൽപ സമയം മാത്രമാണ് ലഭിച്ചത്. മറ്റു മൂന്നു പേരും മുന്നോട്ട് ഓടി ട്രാക്കിൽ നിന്നും പുറത്തു കടന്നു. ഇവർ ഇക്കരെ എത്തി ട്രെയിൻ കടന്നു പോയ ശേഷം നടത്തിയ പരിശോധനയിലാണ് സാബുവിനെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഓടിയെത്തി വിവരം തിരക്കുകയും, അഗ്നിരക്ഷാ സേനയിലും പൊലീസിലും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇവർ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുന്നുണ്ട്.
ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസാണ് അപകട സമയത്ത് ഇതുവഴി കടന്നു പോയതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group