Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മാവേലിക്കര : പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‌കാരം കഴിഞ്ഞു.രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്ത വള്ളിക്കുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച മൃതദേഹം 11.30ന് പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തിയത്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും വള്ളികുന്നം സ്റ്റേഷനിൽ സഹപ്രവർത്തകരായിരുന്ന പോലീസുകാരും സൗമ്യയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.പിന്നാലെ സൗമ്യ പരിശീലിപ്പിച്ചിരുന്ന എസ്പിസി കേഡറ്റുകളും അന്തിമപചാരം അർപ്പിച്ചു.തുടർന്ന് 10 മണിയോടെ മൃതദേഹം കാമ്പിശേരി തെക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടിൽ വെച്ച് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സൗമ്യയ്ക്ക് വിട ചൊല്ലി. ലിബിയയിലായിരുന്ന സൗമ്യയുടെ ഭർത്താവ് സജീവൻ നാട്ടിലെത്തുന്നതിനായാണ് സംസ്‌കാരം നീട്ടിവച്ചത്.കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.അതേസമയം കേസിലെ പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.