ഡോക്ടറുടെ അശ്ളീല ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സുന്ദരി തട്ടിയത് എട്ടു ലക്ഷം; കുടുങ്ങിയത് കോട്ടയത്തെ പ്രമുഖ ഡോക്ടർ

ഡോക്ടറുടെ അശ്ളീല ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സുന്ദരി തട്ടിയത് എട്ടു ലക്ഷം; കുടുങ്ങിയത് കോട്ടയത്തെ പ്രമുഖ ഡോക്ടർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ പ്രമുഖ ഡോക്ടറുടെ അശ്ലീല ചിത്രങ്ങൾ പകർത്തി സൂക്ഷിച്ച ശേഷം പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി ഡോക്‌ടറിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സുന്ദരിയും സംഘവും പൊലീസ് പിടിയിലായി.ആറുമാസത്തോളം ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം രണ്ടു തവണയായാണ് എട്ടു ലക്ഷം രൂപ തട്ടിയെടുത്തത്. പത്തനംതിട്ട വളഞഞ്ഞവട്ടം വടക്കേത്തലയ്‌ക്കൽ മറിയാമ്മ ചാണ്ടി(44), കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസ് ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖട്ടെടുത്തി.
ആറു മാസം മുൻപ് നടന്ന സംഭവങ്ങൾ ഇങ്ങനെ. ആറു മാസം മുൻപ് നഗരത്തിലെ പ്രമുഖ ഡോക്‌ടറുടെ സ്വഭാവം മനസിലാക്കിയ പ്രതികൾ ഇദേഹത്തിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച ശേഷം മറിയാമ്മ ചാക്കോ ഇദ്ദേഹവുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്നു നിരന്തരം ഇദ്ദേഹവുമായി മറിയാമ്മ ബന്ധപ്പെട്ടിരുന്നു. പല തവണ ഇരുവരും പല സ്ഥലങ്ങളിൽ യാത്ര പോകുകയും ചെയ്‌തു. രണ്ടു മാസം മുൻപ് മറിയാമ്മ ഡോക്‌ടറെ ഫോണിൽ ബന്ധപ്പെട്ട ശേഷം തൻ്റെ പക്കൽ ഡോക്‌ടറുടെ അശ്ലീല ചിത്രങ്ങളുണ്ടെന്നും മൂന്നു ലക്ഷം രൂപ നൽകിയാൽ പ്രശ്‌നം ഒതുക്കി തീർക്കാമെന്നും അറിയിച്ചു. ഇതേ തുടർന്നു ഡോക്‌ടർ സംഘത്തിനു മൂന്നു ലക്ഷം രൂപ നൽകി. പിന്നീട്, ഒരു മാസത്തിനു ശേഷം അഞ്ചു ലക്ഷം രൂപ കൂടി ഈ പേരിൽ സംഘം തട്ടിയെടുത്തു.


കഴിഞ്ഞ ദിവസം ഡോക്‌ടറെ വീണ്ടും ഫോണിൽ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ ഇദ്ദേഹം വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കൈമാറുകയായിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിനു നൽകി. തുടർന്നു വെസ്റ്റ് എസ്.ഐ എം.ജെ അരുണിൻ്റെ നേതൃത്വത്തിൽ ആൻ്റീ ഗുണ്ടാ സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ഇവരുടെ നിർദേശാനുസരണം ഇന്നലെ ഉച്ചയോടെ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകാമെന്നു വാഗ്‌ദാനം ചെയ്‌ത് ഡോക്‌ടർ പ്രതികളെ കോടിമത എം.ജി റോഡിലേയ്‌ക്കു വിളിച്ചു വരുത്തി. ഇന്നോവയിൽ എത്തി ചെക്ക് കൈപ്പറ്റിയ ശേഷം പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം കാർ വളഞ്ഞ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. സംഭവത്തിൽ ചീറ്റിംഗിനും, ഭീഷണിപ്പെടുത്തി പണം തട്ടിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group