കോൺഗ്രസ് നേതാവ് എൻഡി തിവാരിയുടെ മകന്റെ കൊലപാതകം: ഭാര്യ തയ്യാറാക്കിയത് കൃത്യമായ ആസൂത്രണം; കൊലപാതകം ദാമ്പത്യതകർച്ചയും, കോടികളുടെ സമ്പാദ്യവും ലക്ഷ്യമിട്ട്

കോൺഗ്രസ് നേതാവ് എൻഡി തിവാരിയുടെ മകന്റെ കൊലപാതകം: ഭാര്യ തയ്യാറാക്കിയത് കൃത്യമായ ആസൂത്രണം; കൊലപാതകം ദാമ്പത്യതകർച്ചയും, കോടികളുടെ സമ്പാദ്യവും ലക്ഷ്യമിട്ട്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ഞെട്ടിച്ച കോൺഗ്രസ് നേതാവ് എൻഡി തിവാരിയുടെ മക്‌ന്റെ കൊലപാതകത്തിൽ കൃത്യമായ തെളിവുകളുമായി പൊലീസ്. ഭാര്യയുടെ പങ്ക് തെളിയിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ ഇപ്പോൾ പൊലീസ് പുറത്ത് വിടുന്നുണ്ട്. യുപി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരിയുടെ (40) വധത്തിൽ ഭാര്യ അപൂർവ്വ ശുക്ല തിവാരി(32) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സുപ്രീം കോടതയിൽ അഭിഭാഷക കൂടിയാണ് അപൂർവ്വ. ഹൃദയാഘാതം മൂലമാണ് രോഹിത്ത് മരിച്ചതെന്ന് ആദ്യം ഏവരേയും പറഞ്ഞ് വിശ്വസിപ്പിച്ചുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് സംഭവത്തിൽ വഴിത്തിരിവായത്.

ഇതിനു പിന്നാലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അപൂർവ്വയെ ക്രൈം ബ്രാഞ്ച് സംഘം അറ്സറ്റ് ചെയ്ത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹതിരായത്. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ച്ചകൾകുള്ളിൽ തന്നെ ഇവർ തമ്മിൽ സ്വരച്ചേർച്ചകൾ ഉടലെടുത്തിരുന്നു. മാത്രമല്ല വീട്ടിലെത്തിക്കഴിഞ്ഞാൽ ദിവസവും കലഹം പതിവായിരുന്നു. സംഭവ ദിവസം അപൂർവ്വ രോഹിത്തിനെ തലയിണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും രോഹിത്ത് മദ്യലഹരിയിലായതിനാലാണ് ചെറുത്ത് നിൽക്കാൻ സാധിക്കാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അപൂർവ്വയ്ക്ക് ഒറ്റയ്ക്ക് കൃത്യം നടത്താൻ സാധിക്കുമോ എന്ന സംശയത്തിലാണ് പൊലീസ്. ഇവരോടൊപ്പം കൂട്ടാളികൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം 16ന് വൈകിട്ട് നാലിനാണ് ഡിഫൻസ് കോളനിയിലെ വീട്ടിൽ അനക്കമില്ലാത്ത നിലയിൽ രോഹിത്തിനെ കണ്ടെത്തിയത്. മൂക്കിൽ നിന്നു രക്തം ഒഴുകിയ നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അന്നു പുലർച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്‌മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്. ഒരേവീട്ടിൽ ഇരുവരും വേറിട്ടാണു താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. രോഹിതും അപൂർവയും സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്നും അപൂർവയ്ക്കു രോഹിത്തിന്റെ സ്വത്തിൽ കണ്ണുണ്ടായിരുന്നെന്നും ഉജ്വല ആരോപിച്ചിരുന്നു. സുപ്രീം കോടതിയുടെ സമീപത്തുള്ള വീടു സ്വന്തമാക്കാൻ അപൂർവ ശ്രമിച്ചെന്നാണ് ആരോപണം. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും ഉജ്വല പറയുന്നു.

2017 ൽ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട രോഹിതും അപൂർവയും ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. പിന്നീട് 2018 ഏപ്രിലിലാണു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹശേഷവും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയ്യാറെടുത്തിരുന്നെന്നും ഉജ്വല മൊഴി നൽകിയിട്ടുണ്ട്.ആറ് വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എൻ.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎൻഎ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടർന്ന് 2015 ൽ ഉജ്വലയെ വിവാഹം കഴിച്ച എൻ.ഡി. തിവാരി കഴിഞ്ഞ വർഷമാണു മരിച്ചത്.