ഏറ്റുമാനൂരിലെ വയോധികയുടെ കൊലപാതകം: പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; ചോദ്യം ചെയ്യാനാവാതെ പൊലീസ്

ഏറ്റുമാനൂരിലെ വയോധികയുടെ കൊലപാതകം: പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; ചോദ്യം ചെയ്യാനാവാതെ പൊലീസ്

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തളർച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ട പ്രതിയെ പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ആശുപത്രിയിലായതോടെ തെളിവെടുപ്പും, ചോദ്യം ചെയ്യലും അടക്കമുള്ള പൊലീസ് നടപടികളും മുടങ്ങി.

ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇതേ വീട്ടിലെ ജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ (72)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ്പ്രഭാകരന്റെ രണ്ടു സഹോജരൻമാർ ഹൃദ്രോഗം വന്നാണ് മരിച്ചത്. പ്രായത്തിന്റേതായ അവശതകളെല്ലാം പ്രഭാകരനുണ്ട്.
ഞായറാഴ്ച രാവിലെ ഉഷയെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം പ്രഭാകരൻ സ്ഥലം വിടുകയായിരുന്നു. എന്നാൽ, പിറ്റേന്ന് അടിമാലിയിൽ എത്തിയ ശേഷമാണ് പ്രഭാകരൻ കൊലപാതക വിവരം അടക്കം വീട്ടുകാരെ വിളിച്ചു പറയുന്നത്. ഇതിനു ശേഷം പ്രഭാകരൻ നേരെ കോട്ടയത്തേയ്ക്കു മടങ്ങുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രഭാകരന് ഓർമ്മക്കുറവും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതാണ് ഇപ്പോൾ പല കാര്യങ്ങളും ഇദ്ദേഹം പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതും.
ആശുപത്രിയിൽ കഴിയുന്നതിനാൽ കൊലപാതകം സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പ്രഭാകരനിൽ നിന്നും ശേഖരിക്കാൻ പൊലീസിനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രഭാകരൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം മാത്രമേ പൊലീസിനു ഇനി അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കൂ.