കെവിന്റെ കാമുകി നീനു വെള്ളിയാഴ്ച കോടതിയിൽ: അച്ഛനും സഹോദരനുമെതിരെ മൊഴി നൽകാൻ ഒരുങ്ങി നീനു; കൊലപാതകത്തിനു ശേഷം കോടതിവരാന്തയിൽ ആദ്യമായി അച്ഛനെയും സഹോദരനെയും നീനു കാണാനൊരുങ്ങുന്നു; സെഷൻസ് കോടതിയിൽ അരങ്ങേറുക നാടകീയ നിമിഷങ്ങൾ

കെവിന്റെ കാമുകി നീനു വെള്ളിയാഴ്ച കോടതിയിൽ: അച്ഛനും സഹോദരനുമെതിരെ മൊഴി നൽകാൻ ഒരുങ്ങി നീനു; കൊലപാതകത്തിനു ശേഷം കോടതിവരാന്തയിൽ ആദ്യമായി അച്ഛനെയും സഹോദരനെയും നീനു കാണാനൊരുങ്ങുന്നു; സെഷൻസ് കോടതിയിൽ അരങ്ങേറുക നാടകീയ നിമിഷങ്ങൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കെവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അച്ഛൻ ചാക്കോയും, സഹോദരൻ ഷാനുവിനെയും ആദ്യമായി കാണാനൊരുങ്ങി നീനു ചാക്കോ. കാമുകൻ കെവിൻ ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരനും, അച്ഛനും മാസങ്ങളായി ജയിലിൽ കഴിയുമ്പോഴാണ് ഇരുവർക്കുമെതിരെ സാക്ഷിപറയുന്നതിനായി നീനു കോടതി വരാന്തയിലേയ്ക്ക് എത്തുന്നത്. വെള്ളിയാഴ്ച നീനു കോട്ടയം സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുൻപാകെ നീനു എത്തുമ്പോൾ കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങൾ തന്നെയാകുമെന്ന് ഉറപ്പാണ്.
കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ചാക്കോയെ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഗൂഡാലോചനയിൽ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തിൽ നീനുവിന്റെ മൊഴി ഏറെ നിർണ്ണായകമാകും.
കേസിന്റെ രണ്ടാം ദിവസവും ഒന്നാം സാക്ഷി അനീഷിന്റെ വിസ്താരമാണ് നടന്നത്. അനീഷിനെ വ്യാഴാഴ്ച പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുകയായിരുന്നു. വിചാരണ ആരംഭിച്ച ആദ്യ ദിനം, കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട കെവിന്റെ ബന്ധുവുമായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. അനീഷിന്റെ മാങ്ങാനത്തെ വീട്ടിൽ നിന്നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിനൊപ്പം അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടു പോയിരുന്നു. അതുകൊണ്ടു തന്നെ കേസിലെ ഏറ്റവും നിർണ്ണായകമായ സാക്ഷി അനീഷാണ്. കേസിലെ 14 പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സംഭവം ഉണ്ടായ സമയത്ത് മുടി നീട്ടി വളർത്തിയിരുന്ന പ്രതികൾ മുടി മുറിച്ചു. താടിയുണ്ടായിരുന്ന ക്ലീൻ ഷേവായാണ് എത്തിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഓരോ പ്രതികളും ചെയ്ത കാര്യങ്ങൾ അഭിഭാഷകർ ചോദിക്കുമ്പോൾ, അനീഷ്  ആളുകളെ തിരിച്ചറിയുന്നതാണ് തിരിച്ചറിയൽ പരേഡിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നത്. എന്നാൽ, ഷാനു ചാക്കോയും, നിയാസും അടക്കമുള്ള പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. എന്നാൽ, ബാക്കിയുള്ള അഞ്ചു പ്രതികളെ തിരിച്ചറിയാൻ സാധിച്ചില്ല. കെവിന്റെ പ്രതിശ്രുത വധു നീനു ചാക്കോയുടെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ അടക്കമുള്ളവരെയാണ് തിരിച്ചറിയാനാവാതെ പോയത്. എന്നാൽ, ഇത് കേസിനെ ബാധിക്കില്ലെന്നും ശാസ്ത്രീയ തെളിവുകൾ അടക്കമുള്ളവ പ്രതികൾക്കെതിരായി ഉണ്ടെന്നും പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ പറഞ്ഞു.
നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ അടക്കം 14 പ്രതികളാണ് കേസിലുള്ളത്. കൊലക്കുറ്റം അടക്കം പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുരഭിമാനകൊലപാതകത്തിന്റെ പരിധിയിൽപ്പെടുത്തിയാണ് കേസിൽ വിചാരണ നടക്കുന്നത്. ഇന്നു മുതൽ ജൂൺ ആറു വരെ തുടർച്ചയായാണ് വിചാരണ നടക്കുക.