കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് ഏപ്രിൽ 19, 20 തിയതികളിൽ ; ഉടൻ രജിസ്റ്റർ ചെയ്യൂ…..

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 19, 20 തിയതികളിൽ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽട്ടെഷനും, രജിസ്ട്രേഷനും ഒരുക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 4 മണി വരെ നടക്കും. ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 20% ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

സംസ്ഥാനത്ത് ഇന്ന് (17/04/2024) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 54360 രൂപ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് (17/04/2024) ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. പവന് 54360 രൂപയും ഗ്രാമിന് 6795 രൂപയുമാണ് ഇന്നത്തെ വില. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം പവൻ – 54360 ഗ്രാം – 6795

സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും സുനിൽ കെ തങ്കപ്പനെ ജനറൽ സെക്രട്ടറിയായും പ്രവീൺ ജെയിംസിനെ ട്രഷറായും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും ജനറൽ സെക്രട്ടറിയായി സുനിൽ കെ തങ്കപ്പനെയും ട്രഷററായി പ്രവീൺ ജെയിംസിനെയും തിരഞ്ഞെടുത്തു. കേരളത്തിൽ ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം നടപ്പിലാക്കാതെയും ജാതി സെൻസസ് നടപ്പിലാക്കാതെയും സംസ്‌ഥാന സർക്കാർ അടിസ്‌ഥാന വിഭാഗങ്ങളെ വഞ്ചിച്ചുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പട്ടികജാതി ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പാടെ അവഗണിച്ചുകൊണ്ടാണ് സർക്കാരുകൾ പദ്ധതികൾ രൂപീകരിയ്ക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കോട്ടയം മാമൻ മാപ്പിള ഹാളിൽ ചേർന്ന […]

അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ(അപ്പു) യുടെ പിതാവ് അനിയൻ പി കെ നിര്യാതനായി

കോട്ടയം: അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ (അപ്പു) യുടെ പിതാവ് പുത്തനങ്ങാടി പുത്തൻപറമ്പിൽ അനിയൻ പി കെ (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (17/04/2024) രാവിലെ 10 നു മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.

പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയൻ്റെ പിതാവുമായ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു. ഇഷ്ടദൈവമായ […]

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് ഒരു വിഷുക്കാലം കൂടി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ വിഷു ആശംസകൾ…. !

സ്വന്തം ലേഖകൻ കോട്ടയം: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം. ദീപവും കൊന്നപ്പൂക്കളും കൃഷ്ണരൂപവും കാർഷിക വിഭവങ്ങളും ഒരുക്കിവച്ച് അതിരാവിലെ കണ്ണിന് കാഴ്ചയാകുന്ന വിഷുക്കണി എന്നത് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കും ഇല്ലായ്മയിൽ നിന്നും സമൃദ്ധിയിലേയ്ക്ക് നമ്മൾ ചുവടുവയ്ക്കുന്നുവെന്നതിന്റെ സന്ദേശമാണ്. പ്രകൃതിയുമായി വളരെയേറെ അടുത്തു നിൽക്കുന്ന ഒരാഘോഷം കൂടിയാണിത്. വിഷുദിനത്തിലാണ് പുതിയ കൃഷിയിറിക്കുന്നത്. അന്ന് ഒരു വിത്തെങ്കിലും ഇടണമെന്നാണ് വിശ്വാസം. നാട്ടിലായാലും മറുനാട്ടിലായാലും മറ്റെല്ലാ ആഘോഷങ്ങളും പോലെ വിഷുവും ഓരോ മലയാളിയുടെയും ഗൃഹാതുരതയുടെ ഭാഗമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികൾ […]

ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ തൂങ്ങിമരിച്ചു; മരണത്തിൽ ദുരൂഹത

തലയോലപറമ്പ് : ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ ശ്യാം ടി എസ് നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിക്കാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് തലയോലപറമ്പ് മാർക്കറ്റിൽ ജൻ്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ ഓഫീസിന് സമീപം തന്നെയാണ് ശ്യാമിൻ്റെ വീട് മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു. ജോലിസ്ഥലത്ത് കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നതായും, ഇക്കാര്യം സഹപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നതായുമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. രഞ്ജുവാണ് ശ്യാമിൻ്റെ ഭാര്യ: സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ

എക്സ്പീരിയൻസ് ഇല്ലാതെയും ജർമനിയിൽ നേഴ്‌സ് ആയി ജോലിചെയ്യാൻ സുവർണ്ണാവസരം; ജർമ്മൻ പ്രതിനിധികൾ കോട്ടയത്ത്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോട്ടയം: എക്സ്പീരിയൻസ് ഇല്ലാതെയും ജർമനിയിൽ നേഴ്‌സ് ആയി ജോലിചെയ്യാൻ സുവർണ്ണാവസരമൊരുക്കി റോയൽ എഡ്യുക്കേഷൻ ഗ്രൂപ്പ് ഹോട്ടൽ ജോയിസ് റെസിഡൻസിയിൽ +2 കഴിഞ്ഞവർക്ക് ജർമ്മനിയിൽ സൗജന്യമായി പഠിക്കാനുള്ള കോഴ്സുകളെക്കുറിച്ച് വിശദീകരിക്കാനും ഏപ്രിൽ 13 ന് ജർമ്മൻ പ്രതിനിധികൾ കോട്ടയത്ത് എത്തുകയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷാ പരിശീലനവും, ജർമ്മനിയിലേക്ക് പഠനത്തിനുള്ള PROCESSING, FLIGHT TICKET ഉൾപ്പടെയുള്ളവ സൗജന്യമായി ലഭിക്കുന്നതുമാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും ബന്ധപ്പെടുക 97445 22888 95395 11222

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ റംസാൻ ഹെൽത്ത് പാക്കേജ് ; പാക്കേജ് ഒരുക്കിയിരിക്കുന്നത്  മെയ്‌ 10 വരെ

കോട്ടയം : നോമ്പ് കാലത്തിന് ശേഷമുള്ള ആരോഗ്യത്തെ കരുതാം. മനസ് ശുദ്ധിയാക്കുന്നതിനോടൊപ്പം റംസാൻ ഹെൽത്ത് പാക്കേജിലൂടെ ശാരീരിക ആരോഗ്യവും ഉറപ്പ് വരുത്താം. കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 10 മുതൽ മെയ്‌ 10 വരെ റംസാൻ ഹെൽത്ത്‌ പാക്കേജ് ഒരുക്കിയിരിക്കുന്നു. ഹെൽത്ത് ചെക്കപ്പിനായി വെറും 1000 രൂപ മാത്രം. ബ്ലഡ് പ്ലഷർ, പ്രമേഹം, യൂറിൻ ചെക്കപ്പ് , കംപ്ലീറ്റ് ബ്ലഡ് റൂട്ടിൻ, കിഡ്‌നി ടെസ്റ്റ്, ലിവർ ഫംഗഷൻ, കൊളസ്‌ട്രോൾ, ഇ സി ജി എന്നിവയും പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കു : 04812941000,9072726190

റമദാൻ വ്രത നാളുകൾക്കൊടുവിൽ ചെറിയ പെരുന്നാൾ വന്നെത്തി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയപെരുന്നാൾ ആശംസകൾ

ആത്മ സമർപ്പണത്തിന്റെ മുപ്പത് ദിനരാത്രങ്ങൾക്ക് ശേഷം വിശുദ്ധിയുടെ ചെറിയ പെരുന്നാൾ വന്നെത്തി. തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ചെറിയപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ…..!