സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് ഒരു വിഷുക്കാലം കൂടി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ വിഷു ആശംസകൾ…. !
സ്വന്തം ലേഖകൻ
കോട്ടയം: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം.
ദീപവും കൊന്നപ്പൂക്കളും കൃഷ്ണരൂപവും കാർഷിക വിഭവങ്ങളും ഒരുക്കിവച്ച് അതിരാവിലെ കണ്ണിന് കാഴ്ചയാകുന്ന വിഷുക്കണി എന്നത് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കും ഇല്ലായ്മയിൽ നിന്നും സമൃദ്ധിയിലേയ്ക്ക് നമ്മൾ ചുവടുവയ്ക്കുന്നുവെന്നതിന്റെ സന്ദേശമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതിയുമായി വളരെയേറെ അടുത്തു നിൽക്കുന്ന ഒരാഘോഷം കൂടിയാണിത്. വിഷുദിനത്തിലാണ് പുതിയ കൃഷിയിറിക്കുന്നത്. അന്ന് ഒരു വിത്തെങ്കിലും ഇടണമെന്നാണ് വിശ്വാസം.
നാട്ടിലായാലും മറുനാട്ടിലായാലും മറ്റെല്ലാ ആഘോഷങ്ങളും പോലെ വിഷുവും ഓരോ മലയാളിയുടെയും ഗൃഹാതുരതയുടെ ഭാഗമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികൾ മനസ്സുകൊണ്ടെങ്കിലും വിഷുദിനം ആഘോഷിക്കുന്നു. എല്ലാ മലയാളികൾക്കും സമൃദ്ധിയുടെ നന്മനിറഞ്ഞ വിഷു ആശംസകൾ !!!