സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു .

മലപ്പുറം :  എഴുത്തുകാരനും മലയാള സിനിമ സംവിധായകനുമായ  സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി  അംഗത്വം രാജിവച്ചു. രാജിയുടെ കാരണമായ അദ്ദേഹം പറയുന്നത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി എത്തുന്നതിനെ കുറിച്ചാണ്. ഉദ്ഘാടനം ചെയ്യുന്നതിനായി എത്തുന്നത് സാഹിത്യമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് അദ്ദേഹം തന്റെ രാജ്യക്കത്തിൽ പറയുന്നത്. രാജിക്കത്ത് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിക്ക് അദ്ദേഹം അയച്ചു. അദ്ദേഹത്തിൻറെതായി 120 ഓളം സാഹിത്യ രചനകൾ ഉണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,വയലാർ അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പുതിയൊരു റെക്കോർഡിട്ട് ആടുജീവിതം ; നാലുദിവസംകൊണ്ട് 50 കോടി ക്ലബ്ബില്‍

സ്വന്തം ലേഖകൻ ആഗോളതലത്തില്‍ വെറും നാലുദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ റെക്കോര്‍ഡാണ് ആടുജീവിതം തകര്‍ത്തത്. ലൂസിഫറും വെറും നാലുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ […]

മലയാളത്തിന്റെ മാസ്റ്റര്‍പീസ് ‘ആടുജീവിതം’ ആദ്യ ദിനം നേടിയത് 16.7 കോടി; രണ്ട് ദിവസം കൊണ്ട് 30 കോടിയില്‍

സ്വന്തം ലേഖകൻ പ്രേമലുവിന്റേയും മഞ്ഞുമ്മല്‍ ബോയ്‌സിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്‌സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം […]

രണ്ടു പേരുടെ ജീവിതത്തിന് വെളിച്ചം പകര്‍ന്ന് ഡാനിയല്‍ ബാലാജി ; താരത്തിന്റെ അവസാന ആഗ്രഹം നിറവേറ്റി ; കണ്ണുകള്‍ ദാനം ചെയ്തു

സ്വന്തം ലേഖകൻ ചെന്നൈ: നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത വിയോഗം തമിഴ്‌സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 48കാരനായ ഡാനിയല്‍ ബാലാജിയുടെ അന്ത്യം. രണ്ടു പേരുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുകൊണ്ടാണ് ബാലാജി വിടപറഞ്ഞത്. താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ക്ക് ജീവന്‍പകരാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രിയോടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്. ചെന്നൈ പുരസൈവക്കത്തെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് […]

തമിഴ് നടനും എഴുത്തുകാരനുമായ ഡാനിയേൽ ബാലാജി അന്തരിച്ചു.

ചെന്നൈ : തമിഴ്നടനും എഴുത്തുകാരനുമായ ഡാനിയേൽ ബാലാജി അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.തമിഴ് കന്നട തെലുങ്ക് ഭാഷകളിലായിട്ട് 40 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 48 വയസ്സായിരുന്നു.കമലഹാസന്റെ മരുതാനയഗം എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിട്ടായിരുന്നു സിനിമ ജീവിതം ആരംഭിക്കുന്നത്.സിനിമയിൽ അഭിനേതാവായി ഒരു മേജർ കഥാപാത്രം ചെയ്യുന്നത് സൂര്യനായകനായ കാക്ക കാക്ക എന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചു കൊണ്ടാണ്. ഞെട്ടലോടുകൂടിയാണ് തമിഴ് സിനിമാ ലോക അദ്ദേഹത്തിൻറെ മരണത്തെ കാണുന്നത്. “വളരെ ദുഃഖകരമായ ഒരു വാർത്തയാണ്, അദ്ദേഹം ഒരു […]

പ്രശസ്ത തമിഴ് നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നെെ: തമിഴ് ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1975-ലാണ് ഡാനിയല്‍ ബാലാജിയുടെ ജനനം. കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂള്‍ എന്നീ […]

തിയേറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രം പകർത്തി;ആടുജീവിതം പകർത്തിയ ചെങ്ങന്നൂര്‍ സ്വദേശി പിടിയില്‍ ; തീയറ്റർ ഉടമയുടെ പരാതിയിലാണ് അറസ്റ്റ് 

സ്വന്തം ലേഖകൻ ആലപ്പുഴ: പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. റിലീസിന് പിന്നാലെ എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെയാണ് ആടുജീവിതം പ്രദർശിപ്പിക്കുന്നതിനിടെ ഒരാള്‍ തിയറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രം പകർത്തിയത്. സംഭവത്തില്‍ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്. ഫോണ്‍ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് […]

സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി ഒരു പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻ്റെ കഥയുമായി “മായമ്മ” പ്രദർശനത്തിന് തയ്യാറാകുന്നു

സ്വന്തം ലേഖകൻ പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, […]

ആടുജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മലയാളക്കര. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്.

കോട്ടയം : ആടുജീവിതം എന്ന ബെന്യാമിന്റെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ മണിക്കൂറിലെ പ്രതികരണങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളക്കര.റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിൽ നിന്നും വമ്പിച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമയുടെ എല്ലാ മേഖലയിലും ഇതുവരെ കാണാൻ സാധിക്കാത്ത പുതുമയാർന്ന രീതിയിലുള്ള അവതരണം ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. കഥയിലെ നായകനായ നജീബായി പൃഥ്വിരാജിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.നജീബായി പൃഥ്വിരാജ് ജീവിച്ചു എന്നാണ് ആരാധകർ […]

പാർലമെൻറ് ഇലക്ഷനിലേക്ക് സംസ്ഥാനത്തെ ആദ്യ നാമനിർദേശ പട്ടിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.

കൊല്ലം : ഏപ്രിൽ 26 ആം തീയതി നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തിലെ ആദ്യ നാമനിർദ്ദേശപത്രിക സമർപ്പിച്ച് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.ഇന്ന് രാവിലെ 11 മണിക്ക് ഭരണാധികാരി ആയ ജില്ലാ കളക്ടർ എൻ ദേവിദാസിന് സമക്ഷമാണ്  പത്രിക സമർപ്പിച്ചത്. രാവിലെ 10.30 ഓടെ കൊല്ലത്തെ സിഐടിയു ഓഫീസിന് മുമ്പിൽ നിന്നും പാർട്ടി നേതാക്കളോടൊപ്പം പ്രകടനമായിട്ടാണ് പത്രിക സമർപ്പണത്തിനായി എത്തിയത്.യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ അവസാന ദിവസമായ ഏപ്രിൽ 4 ആം  തീയതിയെ സമർപ്പിക്കുകയുള്ളൂ എന്നാണ് കിട്ടിയ വിവരം. ഇന്ന് […]