തമിഴ് നടനും എഴുത്തുകാരനുമായ ഡാനിയേൽ ബാലാജി അന്തരിച്ചു.

തമിഴ് നടനും എഴുത്തുകാരനുമായ ഡാനിയേൽ ബാലാജി അന്തരിച്ചു.

ചെന്നൈ : തമിഴ്നടനും എഴുത്തുകാരനുമായ ഡാനിയേൽ ബാലാജി അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.തമിഴ് കന്നട തെലുങ്ക് ഭാഷകളിലായിട്ട് 40 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

48 വയസ്സായിരുന്നു.കമലഹാസന്റെ മരുതാനയഗം എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജർ ആയിട്ടായിരുന്നു സിനിമ ജീവിതം ആരംഭിക്കുന്നത്.സിനിമയിൽ അഭിനേതാവായി ഒരു മേജർ കഥാപാത്രം ചെയ്യുന്നത് സൂര്യനായകനായ കാക്ക കാക്ക എന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചു കൊണ്ടാണ്.

ഞെട്ടലോടുകൂടിയാണ് തമിഴ് സിനിമാ ലോക അദ്ദേഹത്തിൻറെ മരണത്തെ കാണുന്നത്. “വളരെ ദുഃഖകരമായ ഒരു വാർത്തയാണ്, അദ്ദേഹം ഒരു സമൂഹത്തിന് തന്നെ വഴികാട്ടിയയിരുന്നു.” അദ്ദേഹത്തിൻറെ മരണത്തെക്കുറിച്ച്.സംവിധായകൻ മോഹൻരാജ ട്വിറ്റർ ൽ കുറിച്ചത് ഇപ്രകാരമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group