Saturday, September 18, 2021

സത്യമംഗലം കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് വീരപ്പന്റെ മകള്‍ വിജയലക്ഷ്മി; എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ച സ്ഥലം അറിയൂ എന്നും വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ ചെന്നൈ: വീരപ്പന്‍ വിഹരിച്ച സത്യമംഗലം കാടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിധിശേഖരമുണ്ടെന്ന് മകള്‍ വിജയലക്ഷ്മി. എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയൂ. ഇവര്‍ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ലതാനും. വനഭാഗങ്ങളില്‍ പലയിടത്തും നിധി ഉണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിജയലക്ഷ്മി അഭിനയിച്ച മാവീരന്‍ പിള്ളൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ അണിയറ...

മല്ലുവിന്റെ സൂപ്പര്‍ ബൈക്കില്‍ കൊച്ചിയിലൂടെ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍; അപ്രതീക്ഷിതമായി താരത്തെ കണ്ട ആഹ്ലാദത്തില്‍ കൊച്ചിക്കാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: മഞ്ജു വാര്യരും, സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ''ചതുര്‍മുഖ''ത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലൂടെ മല്ലു ട്രാവലറിനൊപ്പം യാത്ര ചെയ്ത് മഞ്ജു വാര്യര്‍. മല്ലു ട്രാവലര്‍ യൂട്യൂബ് ചാനല്‍ ഉടമയായ ഷക്കീര്‍ സുബാനുവിന്റെ സൂപ്പര്‍ ബൈക്കിലാണ് മഞ്ജു നഗരം ചുറ്റിയത്. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ബൈക്കിന് പിന്നില്‍, ആസ്വദിച്ച് യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ യാത്ര കൊച്ചിക്കാര്‍ ഏറെ...

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ

സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്കു കേസില്‍ തടവു ശിക്ഷ. ഒരു വര്‍ഷത്തെ തടവാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്. റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു...

മമ്മൂക്കയുടെ മുന്നില്‍ ഞാന്‍ മസില് പെരുപ്പിക്കുമ്പോള്‍ എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു; കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു; കാന്‍സര്‍ അതിജീവനം തുറന്ന് പറഞ്ഞ് നടന്‍ സുധീര്‍

സ്വന്തം ലേഖകന്‍ കൊച്ചി: കാന്‍സറിനെ അതിജീവനം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുധീര്‍. കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധീര്‍. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍. മരണം മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ചാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റിയെന്നും കീമോതെറാപ്പി തുടങ്ങിയെന്നും എല്ലാം...

‘എന്തിനാടോ തന്തയെ പറയിക്കുന്നെ…’; ഫേസ് ബുക്ക്‌ പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് കുറിക്ക് കൊള്ളുന്ന മറുപടി ; കുടുംബച്ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകൾ ; മുകേഷിന്റെ കമെന്റുകൾ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഫേസ് ബുക്കിൽ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ്. കൊല്ലത്ത് മുകേഷിന്റെ എതിർ സ്ഥാനാർത്ഥിയാണ് ബിന്ദു കൃഷ്ണ. 'കരുത്തും, കരുതലും…കുടുംബം' എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്.   ഈ ചിത്രത്തിന് 'മനോഹരമായ കുടുംബം. സ്‌റ്റേ ബ്ലെസ്ഡ്' എന്നായിരുന്നു ചിത്രത്തിന് മുകേഷ് ഇട്ട കമന്റ്. ഇതോടെ നിരവധി യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ കമന്റ്‌...

വിരിഞ്ഞ താമരയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ; ചാണകത്തിൽ വീണോയെന്ന് സോഷ്യൽ മീഡിയ ; പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ, താരപത്നി ചിത്രം ഡിലീറ്റ് ചെയ്ത് തടിയൂരി 

സ്വന്തം ലേഖകൻ കൊച്ചി : ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. തെരെഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.   എന്നാൽ സുപ്രിയ ചിത്രം പങ്ക് വച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സുപ്രിയയുടെ രാഷ്ട്രീയ നിലപാടുകളോടാണ് ഫോളോവേഴ്സ് താമര ചിത്രത്തെ ബന്ധിപ്പിക്കുന്നത്.   താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഷെയർ ആയത്...

ലിസിയെ പ്രിയദര്‍ശന്‍ ലക്ഷ്മിയാക്കി; ആനിയെ ചിത്രയാക്കിയത് ഷാജി കൈലാസ്; ജഗതിയുടെ മകളെ പി സി ജോര്‍ജിന്റെ മകന്‍ ക്രിസ്ത്യാനിയാക്കി; ജിഹാദ് ആര്‍ എസ് എസിന്റെ സൃഷ്ടി; പിണറായിയുടെ മകളെ റിയാസോ അമൃതയെ റഹീമോ മതം മാറ്റിയിട്ടില്ല; ലഘുലേഖയുമായി പോപ്പുലര്‍ ഫ്രണ്ട്

സ്വന്തം ലേഖകന്‍ കൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയായപ്പോള്‍ പ്രത്യേക ലഘുലേഖ പുറത്തിറക്കി പോപ്പുലര്‍ ഫ്രണ്ട്. ലൗജിഹാദ്; നുണക്കഥയുടെ ഉത്ഭവവും ലക്ഷ്യവും എന്ന തലക്കെട്ടിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ലൗ ജിഹാദ് എന്നത് ആര്‍ എസ് എസ് സൃഷ്ടിയാണെന്നാതാണ് പ്രധാന ആരോപണം. ആര്‍ എസ് എസിന്റെ ഗവേഷണ വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ യോഗത്തില്‍ വച്ചാണ് ലൗജിഹാദിന്റെ വിപണ സാധ്യത ചര്‍ച്ച ചെയ്യുന്നത്. പിന്നീട് ഹൈന്ദവ...

ബറോസ് എന്ന ഭൂതമായി ലാലേട്ടന്‍ തകര്‍ത്താടുന്നു; ആദ്യ ദിന ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍; വാസ്‌കോ ഡ ഗാമയുടെ റോളില്‍ സ്പാനിഷ് താരം റഫേല്‍ അമര്‍ഗോ;രണ്ട് ദിവസം കഴിയുമ്പോള്‍ പൃഥ്വിയും എത്തും; പ്രധാന ലൊക്കേഷന്‍ ഗോവയും പോര്‍ച്ചുഗലും; കേരളത്തില്‍...

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ആദ്യ ദിന ചിത്രീകരണം ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്‍ട്ടണ്‍ ബോട്ടിയാര്‍ഡ് എന്ന ഹോട്ടലില്‍ നടന്നു. രാവിലെ ഏഴ് മുതല്‍ രാത്രി വരെയായിരുന്നു ഷൂട്ടിങ്. ഇന്ന് അതീവ സുരക്ഷയില്‍ കൊച്ചി നഗര മധ്യത്തിലാണ് ഷൂട്ടിങ്. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാന്‍...

ദോശചുട്ട് ഖുശ്ബു; വഴിയില്‍ നിന്ന് തുണിയലക്കി കതിരവന്‍; തമിഴ് നാട്ടിലെ വോട്ടോട്ടം കൗതുകമാകുന്നു

സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ പ്രചാരണത്തിനിടെ ദോശ ചുട്ട് ഖുശ്ബുവിന്റെ പാചകം. നുങ്കംപാക്കത്തെ മാഡ സ്ട്രീറ്റില്‍ പ്രചാരണപരിപാടി നടത്തിക്കൊണ്ടിരിക്കെയാണു ഖുഷ്ബുവും അണികളും തട്ടുകടയില്‍ കയറിയത്. പ്രചാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കൂടിയായിരുന്നു അവരുടെ ശ്രമം. എന്തായാലും സംഭവത്തിനു സാമൂഹിക മാധ്യമങ്ങള്‍ വന്‍ പ്രചാരമാണു നല്‍കിയത്. തഞ്ചാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സന്തോഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തണ്ണിമത്തനുമായി എത്തി. അദ്ദേഹത്തിന്റെ ചിഹ്നമാണു തണ്ണിമത്തന്‍....

ജയില്‍ മോചനത്തിന് ശേഷം ആദ്യമായി നേരില്‍ക്കണ്ട് ദിലീപും പൃഥ്വിരാജും; അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തിയത് പൃഥ്വി; ആന്റണി പെരുമ്പാവൂരുമായി സംസാരിക്കുന്നത് പൃഥ്വി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ദിലീപ് കൈവീശി കാണിച്ചു; പൃഥ്വിരാജും പ്രതികരിച്ചു, പിന്നെ കൈ കൊടുത്തു;...

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ പൂജാ ചടങ്ങില്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം നേരില്‍ക്കണ്ട് പൃഥ്വിരാജും ദിലീപും. ദിലീപ് അഥിതിയായ് എത്തിയ ചടങ്ങില്‍ ആതിഥേയന്റെ റോളായിരുന്നു പൃഥ്വിക്ക്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പൃഥ്വിയും മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും ചേര്‍ന്നാണ് പൂജയ്ക്ക് എത്തിയ വിവിഐപികളെ സ്വീകരിച്ചത്. പൂജയ്ക്ക് മുമ്പ് വേദിയിലെത്തിയ ദിലീപിനെ മോഹന്‍ലാല്‍ സ്വീകരിച്ചു. ആന്റണി പെരുമ്പാവൂരിനും കൈകൊടുത്തു. അതിന് ശേഷം...