ആടുജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മലയാളക്കര. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്.

ആടുജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മലയാളക്കര. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്.

Spread the love

കോട്ടയം : ആടുജീവിതം എന്ന ബെന്യാമിന്റെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ മണിക്കൂറിലെ പ്രതികരണങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്.

ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളക്കര.റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിൽ നിന്നും വമ്പിച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമയുടെ എല്ലാ മേഖലയിലും ഇതുവരെ കാണാൻ സാധിക്കാത്ത പുതുമയാർന്ന രീതിയിലുള്ള അവതരണം ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്.

കഥയിലെ നായകനായ നജീബായി പൃഥ്വിരാജിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.നജീബായി പൃഥ്വിരാജ് ജീവിച്ചു എന്നാണ് ആരാധകർ പറയുന്നത്.ചിത്രം പ്രഖ്യാപിച്ചത് മുതൽ.ആരാധകർ കൊണ്ടു നടന്നിരുന്ന പ്രതീക്ഷയ്ക്ക് യാതൊരു ഭംഗവും വരുത്തിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group