അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു..! ആവേശത്തോടെ പ്രണവിന്റെ 21 -ാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം
സിനിമാ ഡെസ്ക് കൊച്ചി: അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു എത്തുന്നു. ആവേശത്തോടെ പ്രണവ് എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം. സൂര്യയാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലർ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലർ. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും ഡ്രാമയും പ്രണയവുമെല്ലാം ഇടകലർന്ന സിനിമയുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടുമൊക്കെ കോർത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള […]