ലിറിക്കൽ വീഡിയോ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലർ “പാമ്പാടും ചോലൈ”

സ്വന്തം ലേഖകൻ ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സായ് വെങ്കിടേഷ് നിർമ്മിച്ച് രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പാമ്പാടും ചോലൈ’. ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ സിനിമയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖങ്ങൾക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മുൻപ് പുറത്തു വിട്ടിരുന്നു. ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചിരിക്കുകയാണ് ടൈറ്റിൽ പോസ്റ്റർ. ഒരു ക്രൈം ത്രില്ലെർ ഗണത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് […]

ആക്ഷൻ ത്രില്ലർ ‘ഉടുമ്പ്’ ഡിസംബർ 10ന് തീയേറ്ററുകളിൽ

സ്വന്തം ലേഖകൻ തകർപ്പൻ ട്രെയ്‌ലറിലൂടെ പ്രേക്ഷകപ്രതീക്ഷ ഉയർത്തിയ ‘ഉടുമ്പ്’ ഡിസംബർ 10ന് തീയേറ്ററുകളിൽ എത്തുകയാണ്. വളരെ വ്യത്യസ്‌തമായ കഥാപശ്‌ചാത്തലം കൊണ്ടും സെന്തിൽ കൃഷ്‌ണയുടെ തകർപ്പൻ അഭിനയം കൊണ്ടും വേറിട്ട സംഗീതം കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന കണ്ണൻ താമരക്കുളത്തിന്റെആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഉടുമ്പ്’. സെന്തിൽ കൃഷ്‌ണയെ കൂടാതെ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 150ൽ അധികം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നൊരുക്കിയ തിരക്കഥക്ക് രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. […]

‘മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തകര്‍ന്നു പോയി’; ഓര്‍ക്കാനിഷ്ടപ്പെടാത്ത ​ദിവസങ്ങളെ കുറിച്ച്‌ സ്ഫടികം ജോര്‍ജ്

സ്വന്തം ലേഖിക സ്ഫടികം സിനിമ ഇറങ്ങി 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഫടികം ജോര്‍ജ്ജ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എസ്.ഐ കുറ്റിക്കാടനാണ് മനസിലേക്ക് ഓടിയേത്തുന്നത്. ജോര്‍ജ് ആൻ്റണി എന്നാണ് യഥാര്‍ഥ പേര്. സ്ഫടികത്തിലെ അഭിനയത്തിലൂടെയാണ് സ്ഫടികം ജോര്‍ജായി പേര് മാറിയത്. സ്ഫടികം ജോര്‍ജിനെ നായകൻ്റെ എതിര്‍ പക്ഷത്ത് കാണുമ്പോള്‍ തന്നെ കാണികളുടെ ചങ്കിടിപ്പ് കൂടുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സിനിമയില്‍ അത്ര സജീവമല്ല. പ്രായവും രോ​ഗവും അലട്ടുന്നതിനാല്‍ പഴയ പോലെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനോ അടികൊള്ളാനോ സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിരവധി വില്ലന്‍ […]

‘ഈ സിനിമ തീയേറ്ററുകളില്‍ കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍, ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെ’; ആരാധകര്‍ക്കൊപ്പം ‘മരക്കാര്‍’ കണ്ട് മോഹന്‍ലാലും കുടുംബവും

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ തീയേറ്ററില്‍ ആരാധകര്‍ക്കൊപ്പം മരക്കാര്‍ കണ്ട് മോഹന്‍ലാലും കുടുംബവും. അര്‍ധരാത്രി 12 മണിക്കാണ് താരം കുടുംബത്തോടൊപ്പം സിനിമ കാണാന്‍ എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍, സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങിയ താരങ്ങളും തീയേറ്ററില്‍ വന്നിരുന്നു. തീര്‍ച്ചയായും തീയേറ്ററുകളില്‍ കാണേണ്ട സിനിമയാണ് മരക്കാറെന്നും തീയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തീയേറ്ററുകളില്‍ കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും […]

അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയതോടെ ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് ഓർഡിനറി നായിക ശ്രിത ശിവദാസ്

സ്വന്തം ലേഖിക കൊച്ചി: ഓര്‍ഡിനറി എന്ന ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായ ശ്രിത ശിവദാസിനെ മലയാളികള്‍ അത്രപെട്ടെന്ന് മറക്കില്ല. 2014 ലാണ് നടി വിവാഹിതയാകുന്നതും പൂര്‍ണമായും സിനിമ ലോകത്ത് നിന്നും മാറി നില്‍ക്കുന്നതും. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചാണ് നടി തുറന്ന് പറയുന്നത്. ശ്രിതയുടെ വാക്കുകള്‍, “കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമാണ് എന്റെ വിവാഹ ജീവിതം നിലനിന്നത്. പരസ്പരമുള്ള പൊരുത്തക്കേടുകള്‍ തുടക്കം മുതല്‍ നിലനിന്നിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ കൂടിയതോടെ ഇനി ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് മനസിലാക്കി വിവാഹ ബന്ധം വേര്‍പിരിയുകയായിരുന്നു. കൂടാതെ […]

ഒരു തന്തയ്ക്ക് പിറന്ന മോന്‍. അവന്റെ അമ്മ വിളിച്ച അച്ചു എന്ന പേര് ഞങ്ങള്‍ ഏറ്റുവിളിക്കുകയാണ്’; രണ്‍ജി പണിക്കരുടെ മകനെ ചേര്‍ത്തുനിര്‍ത്തി സുരേഷ് ഗോപി

സ്വന്തം ലേഖകൻ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാകുന്ന സിനിമയാണ് ‘കാവല്‍’. നിതിന്റെ രണ്ടാമെത്തെ ചിത്രമായ കാവൽ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ആയത്. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ തുടക്കത്തിലേ ഈ ചിത്രം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. സുരേഷ് ഗോപിയെന്ന മാസ് നായകനെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ രണ്‍ജി പണിക്കരുടെ മകനെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ച സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍. ‘ഒരു തന്തയ്ക്ക് പിറന്ന […]

ദയയില്ലാത്ത ക്രൂരതകൾ; കൈയിൽ കോടാലിയും വടിവാളും അടക്കമുള്ള മാരകായുധങ്ങൾ; രക്തം കണ്ട് അറപ്പ് മാറിയ ക്രിമിനലുകൾ; കോട്ടയത്തും കുറുവ സംഘമെത്തി; അതീവ ജാഗ്രതയിൽ കോട്ടയം

സ്വന്തം ലേഖിക കോട്ടയം: കോട്ടയത്ത് എത്തിയത് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തിരുട്ട് സംഘമായ കുറുവ സംഘമാണോ എന്ന് ആശങ്കയുയരുന്നു. അതിരമ്പുഴ പഞ്ചായത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിൻ്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലായി. അതിരമ്പുഴ പഞ്ചായത്തിലെ അഞ്ചു ആറ് ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃകേല്‍, മനയ്ക്കപാടം പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അജ്ഞാത സംഘമെത്തിയത്. ആയുധങ്ങളുമായെത്തിയ സംഘം ചില വീടുകളില്‍ കയറാനും ശ്രമിച്ചു. അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് […]

പവർസ്റ്റാർ ബാബു ആന്റണി കടമറ്റത്ത് കത്തനാർ ആകുന്നു ; തിരിച്ചു വരവിനൊരുങ്ങി സംവിധായകൻ ടി എസ് സുരേഷ് ബാബു

സ്വന്തം ലേഖകൻ മലയാളത്തിന്റെ ഇതിഹാസ കഥാപാത്രങ്ങളില്‍ ഒരാളാണ് ‘കടമറ്റത്ത് കത്തനാര്‍’ . ‘കടമറ്റത്ത് കത്തനാര്‍’ കഥാപാത്രമായി ഒട്ടേറെ സാഹിത്യ- ദൃശ്യ സൃഷ്‍ടികള്‍ എത്തിയിട്ടുണ്ട്. വിജയമായിട്ടുമുണ്ട്. ഇപോഴിതാ ബാബു ആന്റണി നായകനായി ‘കടമറ്റത്ത് കത്തനാര്‍’വരുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പതിനെട്ടാം […]

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ടീസര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ 10 ലക്ഷത്തിലധികം പേര്‍ കണ്ടു; ഇതിഹാസ ചിത്രമെന്ന് ആരാധകര്‍

സ്വന്തം ലേഖകൻ സിനിമാ ആരാധകരായ പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി മാറികൊണ്ടിരിക്കുകയാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നതാണെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോള്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ ചിത്രം […]

‘സന്തോഷത്തോടെ 36 ആഴ്ചകള്‍, ട്രെന്‍ഡിനൊപ്പം പോകുന്നു.’നിറവയറുമായി അർജ്ജുനൊപ്പം നൃത്തം ചെയ്ത് സൗഭാ​ഗ്യ വെങ്കിടേഷ്

സ്വന്തം ലേഖകൻ കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് അർജ്ജുൻ-സൗഭാ​ഗ്യ താരജോഡികൾ. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അത് ആസ്വദിക്കുന്നവരില്‍ പെടുന്ന ഒരു താരമാണ് സൗഭാഗ്യ വെങ്കിടേശ്. അഭിനേത്രിയായും അവതാരകയായും ഒരുപോലെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുന്നുമുണ്ട്. ഗര്‍ഭാവസ്ഥയിലും നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഇതിനു മുമ്പ് മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ നൃത്തം ചെയ്യുക മാത്രമല്ല, നൃത്തം പഠിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് സൗഭാഗ്യ. അമ്മയും നര്‍ത്തകിയുമായ താരാകല്യാണും ഗര്‍ഭിണിയായിരുന്ന നാളുകളില്‍ നൃത്തം ചെയ്തതാണ് തനിക്ക് പ്രചോദനമായതെന്ന് സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. പലപ്പോഴും […]