‘മിഥുനം കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമുള്ള ഒത്തുചേരൽ; 28 വർഷത്തിനു ശേഷം പ്രിയദർശൻ ചിത്രത്തിൽ ഉർവശി

സ്വന്തം ലേഖകൻ ’മിഥുനം’ സിനിമ പുറത്തിറങ്ങി 28 വർഷത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നു. 1993ൽ റിലീസ് ചെയ്ത മിഥുനം സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടുകൾക്കുശേഷമുള്ള ആ കൂടിച്ചേരൽ മലയാളത്തിലല്ല, ഒരു തമിഴ് സിനിമയിലാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘അപ്പത്ത’ എന്ന ചിത്രത്തിലാണ് ഉർവശി അഭിനയിക്കുന്നത്. ഉർവശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഉർവശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രിയൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘മിഥുനം കഴിഞ്ഞ് ഏറെ […]

മരക്കാറിന് ശേഷമുള്ള ഏറ്റവും വലിയ ബിസിനസ് ഡീലുമായി ‘ആറാട്ട്’ ; 12 കോടി രൂപയ്‌ക്ക് സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ച് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക്

സ്വന്തം ലേഖകൻ മരക്കാറിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷവാർത്തയാണ് പുറത്തു വരുന്നത്. 12 കോടി രൂപയ്‌ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്. 18 കോടി ബഡ്‌ജറ്റിൽ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ് കൃഷ്‌ണ […]

നിർമാണ കമ്പനി ഹോട്ടൽ വാടക നല്കിയില്ല; നടൻ കാളിദാസനടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു

സ്വന്തം ലേഖകൻ ഇടുക്കി: സിനിമാ നിര്‍മ്മാണകമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞു വച്ചു. മൂന്നാറില്‍ തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു സംഘം. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ അടക്കമുള്ളവരെ തടഞ്ഞു വെച്ചത്. സിനിമ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മ്മാണ കമ്ബനി പണം അടച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്

മലയാള സീരിയൽ നടിയുടെ വീട്ടിൽ കവർച്ച; 15 പവൻ സ്വർണം മോഷ്ടിച്ചു

സ്വന്തം ലേഖകൻ കണ്ണൂര്‍: പ്രശസ്ത സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം നടന്നു. താരത്തിന്റെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്.15 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. കോവിഡിനെ തുടര്‍ന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയിരുന്നു. കുറച്ചുനാള്‍ മുൻപാണ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടില്‍ മോഷണം നടന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവന്‍ […]

26 ലക്ഷം രൂപ തട്ടിയെടുത്തു; വ്യവസായികൾക്കെതിരെ പരാതിയുമായി നടി സ്നേഹ

സ്വന്തം ലേഖകൻ ചെന്നൈ: പണം തട്ടിയെന്ന് ആരോപിച്ച്‌ വ്യവസായികള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ കാനാതുര്‍ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വ്യവസായികള്‍ക്ക് എതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. കമ്പനിയിൽ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് സ്നേഹ പറയുന്നു. നടിയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വാടക ഗര്‍ഭധാരണത്തി’ലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായി പ്രീതി സിന്റ

സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡ് നടി പ്രീതി സിന്റയ്ക്കും ഭര്‍ത്താവ് ജീന്‍ ഗുഡ്‌ഇനഫിനും ഇരട്ടക്കുട്ടികള്‍. പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്. 2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. താനും ജീനും വലിയ സന്തോഷത്തിലാണെന്നും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും പ്രീതി സിന്റ കുറിച്ചു.

സിനിമയിലെ “കുറുപ്പ്” യഥാര്‍ത്ഥ ജീവിതത്തിലെ “ചാക്കോ’യുടെ കുടുംബത്തോടൊപ്പം; സോഷ്യല്‍ മീഡിയില്‍ വൈറലായി ഫോട്ടോ; കമൻ്റുകളുടെ പ്രവാഹം

സ്വന്തം ലേഖകൻ കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ സിനിമ ആക്കിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആണ് സിനിമ ജനങ്ങള്‍ ഉറ്റുനോക്കിയത്. സിനിമയുടെ ചിത്രീകരണ വേള മുതലേ സുകുമാരക്കുറുപ്പ് ഈ ചിത്രം കാണാന്‍ വരുമോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ “കുറുപ്പ്” യഥാര്‍ത്ഥ ജീവിതത്തിലെ “ചാക്കോ’യുടെ കുടുംബത്തോടൊപ്പം..നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റ്കളാണ് വന്നുകൊണ്ടിരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്റര്‍ വിട്ട് ഒടിടിയിലേക്ക് പോയപ്പോള്‍ ഒരുപാട് ഹൈപ്പ് കിട്ടിയ ഒരു ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പ്. ഒരുപാട് […]

സിനിമക്ക് മിനിമം ഗ്യാരന്‍റി ; “മരക്കാര്‍ ” റിലീസിന് ഉപാധികള്‍ വച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: മോഹൻലാൽ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി. ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി. ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍. നേരത്തെ സിനിമയുടെ റിലീസിന് ആന്‍റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്. […]

മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ; ഡി​സം​ബ​ർ ര​ണ്ടി​ന് തീ​യ​റ്റ​ർ റി​ലീ​സ്

സ്വന്തം ലേഖകൻ കൊച്ചി: മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഡി​സം​ബ​ർ ര​ണ്ടി​ന് തീ​യ​റ്റ​ർ റി​ലീ​സ് ഉ​ണ്ടാ​വും. ഉ​പാ​ധി​ക​ൾ ഇ​ല്ലാ​തെ​യാ​ണ് റി​ലീ​സെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. സി​നി​മാ​രം​ഗ​ത്തെ എ​ല്ലാ സം​ഘ​ട​ന​ക​ളേ​യും ഒ​രു​മി​ച്ച് നി​ർ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നോ​ട് പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നും ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും സ​ര്‍​ക്കാ​രു​മാ​യി ആ​ത്മാ​ര്‍​ഥ​മാ​യാ​ണ് സ​ഹ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തീയറ്റ​ര്‍ റി​ലീ​സി​നു ശേ​ഷ​മാ​കും ചി​ത്രം ഒ​ടി​ടി​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ക. നീ​ണ്ട […]

നടൻ കൊല്ലം തുളസി രചന നിർവഹിച്ച് ഡെപ്യൂട്ടി സ്പീക്കർ കളക്ടറുടെ വേഷത്തിലെത്തുന്ന സമാന്തര പക്ഷികൾ ചിത്രീകരണം പുരോഗമിക്കുന്നു.

അജയ് തുണ്ടത്തിൽ കൊച്ചി: നടൻ കൊല്ലം തുളസി രചന നിർവഹിച്ച് ഡെപ്യൂട്ടി സ്പീക്കർ കളക്ടറുടെ വേഷത്തിലെത്തുന്ന സമാന്തര പക്ഷികൾ ചിത്രീകരണം പുരോഗമിക്കുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ” ചിത്രം ജഹാംഗീർ ഉമ്മറാണ് സംവിധാനം ചെയ്യുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് […]