പവർസ്റ്റാർ  ബാബു ആന്റണി കടമറ്റത്ത് കത്തനാർ ആകുന്നു ; തിരിച്ചു വരവിനൊരുങ്ങി സംവിധായകൻ  ടി എസ് സുരേഷ് ബാബു

പവർസ്റ്റാർ ബാബു ആന്റണി കടമറ്റത്ത് കത്തനാർ ആകുന്നു ; തിരിച്ചു വരവിനൊരുങ്ങി സംവിധായകൻ ടി എസ് സുരേഷ് ബാബു

Spread the love

സ്വന്തം ലേഖകൻ

മലയാളത്തിന്റെ ഇതിഹാസ കഥാപാത്രങ്ങളില്‍ ഒരാളാണ് ‘കടമറ്റത്ത് കത്തനാര്‍’ . ‘കടമറ്റത്ത് കത്തനാര്‍’ കഥാപാത്രമായി ഒട്ടേറെ സാഹിത്യ- ദൃശ്യ സൃഷ്‍ടികള്‍ എത്തിയിട്ടുണ്ട്. വിജയമായിട്ടുമുണ്ട്. ഇപോഴിതാ ബാബു ആന്റണി നായകനായി ‘കടമറ്റത്ത് കത്തനാര്‍’വരുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്

എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. 2011-ൽ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്.

ആ ചിത്രത്തിൽ ബാബു ആന്റണി ശക്തമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ആ കൂട്ടുകെട്ടിൽ എത്തിയ കോട്ടയം കുഞ്ഞച്ചൻ , ഉപ്പുകണ്ടം ബ്രദേഴ്സ്, കൂടിക്കാഴ്ച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്കു ശേഷമെത്തുന്ന ചിത്രമെന്ന രീതിയിൽ കടമറ്റത്ത് കത്തനാരിൽ വൻ പ്രതീക്ഷയാണ് സിനിമാവൃത്തങ്ങളിലും പ്രേക്ഷകരിലും ഉണ്ടായിരിക്കുന്നത്.

തികച്ചും വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്റസി ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

ബാനർ – എ വി പ്രൊഡക്ഷൻസ്, സംവിധാനം – ടി എസ് സുരേഷ്ബാബു, നിർമ്മാണം – എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം – യു കെ സെന്തിൽകുമാർ , രചന – ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ , എഡിറ്റിംഗ് – കപിൽ കൃഷ്ണ, റീ- റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടർ – റ്റി എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ – ബിജു കെ .

ചമയം – പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യുംസ് – നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ അരോമ , പ്രോജക്ട് കോ – ഓർഡിനേറ്റർ – റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ – ജീമോൻ പുല്ലേലി , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.