ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച ശ്രീഹരിഹരസുതൻ എന്ന വീഡിയോ ഗാനം ജനശ്രദ്ധയാകർഷിക്കുന്നു

സ്വന്തം ലേഖകൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ശ്രീ ഹരിഹരസുതൻ എന്ന വീഡിയോഗാനം ഭക്തജനങ്ങൾ മനസിലേറ്റി കഴിഞ്ഞു. “പന്തളത്തച്ഛൻ്റെ കണ്ണീരു കണ്ടു നീ പണ്ടു പണ്ടുണ്ണിയായി വന്ന സ്വാമി “..എന്ന അതി മനോഹരമായ ഗാനം ശ്രീ ഹരി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി പുളിമൂട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പഭക്തി ഒരു ഭക്തന്റെ ജീവിതത്തിൽ എത്രമാത്രം ശക്തിയും അനുഗ്രഹവുമാവുന്നു എന്ന് പ്രതിപാദിക്കുന്ന ഈ ആൽബത്തിന്റെ വരികൾ വയലാർ ശരത്ചന്ദ്രവർമ്മയുടെതാണ്. നന്ദൻ കാക്കൂരിന്റെ സംഗീതവും അമേഷിന്റെ ദൃശ്യാവിഷ്ക്കാരവും ആൽബത്തെ മികവുറ്റതാക്കുന്നു. ക്യാമറ […]

ഭാനുമതിയായി എത്താന്‍ കാരണം മോഹന്‍ലാല്‍ അല്ല; ഐവി ശശിയുടെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് ദേവാസുരത്തിലെത്തുന്നത്; വർഷങ്ങൾക്ക് ശേഷം രേവതിയുടെ വാക്കുകൾ വൈറലാകുന്നു

സ്വന്തം ലേഖകൻ മം​ഗലശ്ശേരി നീലകണ്ഠനും, മുണ്ടയ്ക്കൽ ശേഖരനും, ഭാനുമതിയുമെല്ലാം മലയാള സിനിമാ പ്രേമികൾ എന്നും മനസിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ്. 1993 ഏപ്രില്‍13 ന് റിലീസ് ചെയ്ത ദോവാസുരം തലമുറ വ്യത്യാസമില്ലാതെ എല്ലാ പ്രേക്ഷകരും നെഞ്ചിലേറ്റുന്നുണ്ട്. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്താണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭു രഞ്ജിത്ത് ഒരുക്കിയിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തിലും നായകനായി എത്തിയത്. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവില്‍ മോഹന്‍ലാല്‍ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. ദേവാസുരത്തില്‍ മോഹന്‍ലാലിനോടൊപ്പം വാന്‍താരനിരയായിരുന്നു […]

നയന്‍താരയ്ക്കും വിജയ് സേതുപതിക്കുമൊപ്പം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്

സ്വന്തം ലേഖിക ചെന്നൈ: തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ക്കൊപ്പം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തു വാകുല രണ്ടു കാതല്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ തമിഴ് അരങ്ങേറ്റം കുറിക്കുന്നത്. വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. ‘ഇത്രയും നല്ല സിനിമയ്ക്കും ടീമിനുമൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു റോളാണ്. കൂടുതല്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് സിനിമയുടെ സര്‍പ്രൈസ് […]

അമ്മയിലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി; മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍;എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ട് ആശാ ശരത്തും നിവിന്‍ പോളിയും ഹണി റോസും

സ്വന്തം ലേഖിക കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന്റെ ഓദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനല്‍ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച്‌ മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവര്‍ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു അട്ടിമറി വിജയം നേടി. […]

അഭിനയപ്രതിഭകളെ നഷ്ടപ്പെട്ട സിനിമാലോകം; കോവിഡിലും അതിജീവനത്തിലെത്തി നില്ക്കുമ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തിയ വിയോ​ഗങ്ങൾ; രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ചലച്ചിത്രലോകത്തിന് നഷ്ടമായത് പകരം വയ്ക്കാൻ കഴിയാത്ത അത്ഭുതപ്രതിഭാസങ്ങളെ

രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ചലച്ചിത്ര രംഗത്തു നിന്നും നമുക്ക് ഏറെ പ്രിയങ്കരരായ ചില അഭിനേതാക്കള്‍ വിട്ടു പിരിഞ്ഞു. വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച നെടുമുടി വേണു ,എട്ട് വര്‍ഷത്തിലധികം കാന്‍സറിനോട് പോരാടിയ സിനിമാ ടി വി താരം ശരണ്യ, തമിഴ്നടൻ വിവേക്, കന്നഡ സിനിമാ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ വിയോ​ഗങ്ങളിൽ ഒന്ന് പുനീത് രാജ്‌കുമാർ എന്നിവരെല്ലാം സിനിമാ ആസ്വാദകരെ നിരാശയിലാക്കി വിട്ടുപിരിഞ്ഞവർ ആണ്. നെടുമുടി വേണു വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച നെടുമുടി വേണു നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. വിഖ്യാത സംവിധായകരായ അരവിന്ദന്‍, പത്മരാജന്‍, ഭരത് […]

വേറിട്ട പ്രമേയം …. വേറിട്ട അവതരണം …..കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ എന്നിവര്‍ സംവിധാനം ചെയ്യുന്ന “മറിയം” ചിത്രീകരണം പൂർത്തിയായി

സ്വന്തം ലേഖകൻ എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” എന്ന ചിത്രം പൂർത്തിയായി. മണ്ണിനോടും പ്രകൃതിയോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നിർവ്വചനാതീതമായ മനുഷ്യമനസ്സിന്റെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാനും അവന് പ്രചോദനമാകാനുള്ള പ്രകൃതിയുടെ അത്ഭുതശക്തിയെയും വരച്ചുകാട്ടുന്ന ചിത്രമാണ് മറിയം.കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജ് , ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , […]

“പത്തൊൻപതാം നൂറ്റാണ്ട്” സിനിമയുടെ പതിനെട്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

സ്വന്തം ലേഖിക കൊച്ചി: “പത്തൊൻപതാം നൂറ്റാണ്ട്” സിനിമയുടെ പതിനെട്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തിരുവിതാംകൂറിൻ്റെ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിൻ്റെ പുത്രൻ കണ്ണൻ കുറുപ്പ് എന്ന പോലീസ് ഇൻസ്പെക്ടറെ ആണ് പോസ്റ്റർ പരിചയപ്പെടുത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പിനിയുടെ അധിനിവേശത്തോടെ പുത്തൻ ഉണർവ്വു നേടിയ തിരുവിതാംകൂർ പോലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇൻസ്പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്. അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു വശത്തും, അയാളെ ഉൻമൂലനം ചെയ്യാൻ സർവ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികൾ […]

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ശുഭദിനം’: ചിത്രീകരണം പൂർത്തിയായി

സ്വന്തം ലേഖകൻ ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . ജനശ്രദ്ധനേടിയ മാച്ച് ബോക്സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി. സിഥിൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലെന്നപോലെ തന്നെ സിഥിന്റെ ജീവിതത്തിലും ധാരാളം പ്രശ്നങ്ങളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമൊരു പരിഹാരം എന്ന നിലയ്ക്ക് അയാളൊരു പോംവഴി തിരഞ്ഞെടുക്കുന്നു. സമയത്തിൽ വിശ്വാസമുള്ള […]

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കണ്ണുനിറഞ്ഞ് പ്രിയദർശൻ; ലിസിയെ ഇപ്പോഴും സ്നേഹിക്കുന്നു; മടങ്ങി വരവിനായി കാത്തിരിക്കുന്നു; വീണ്ടും വൈറലായി പ്രിയദർശന്റെ വാക്കുകൾ

സ്വന്തം ലേഖകൻ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. അദ്ദേഹം സിനിമാ പ്രേമികൾക്കായി നല്കിയിരിക്കന്ന ഹിറ്റുകൾ അദ്ദേഹത്തെ മലയാളത്തിന്റെ ഹിറ്റ് മേക്കറാക്കി. എന്നും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എല്ലാ സിനിമകളും. മലയാളികളുടെ ഇഷ്ടപ്പെട്ട ഈ കോംബോയില്‍ അവസനാമായി പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ പ്രിയദര്‍ശന്റെ ഒരു പഴയകാല അഭിമുഖാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷമുള്ള പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ആരാധകരെ […]

സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും; ഷൂട്ടിംഗ് പുരോഗമിക്കുന്നു; ലോക്കേഷനിലെത്തിയ വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

സ്വന്തം ലേഖിക കൊച്ചി: നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോ​ഗമിക്കുന്നു. ത​ല​മു​റ​ക​ളെ​ ​ഹ​രം​ ​കൊ​ള്ളി​ച്ച​ ​സിബിഐ​ ​സി​രീ​സി​ലെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ല്‍​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നുണ്ട്.​ ​സിബിഐ​ ​സി​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഒ​രു​ ​സിബിഐ​ ​ഡ​യ​റി​ക്കു​റി​പ്പ് ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ജ​ഗ​തി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ 2012​ ​ല്‍​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ര്‍​ന്ന് ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു​ വി​ട്ടു​നി​ന്ന​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​ക​ഴി​ഞ്ഞ​വ​ര്‍​ഷം​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ […]