play-sharp-fill
‘ഈ സിനിമ തീയേറ്ററുകളില്‍ കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍, ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെ’; ആരാധകര്‍ക്കൊപ്പം ‘മരക്കാര്‍’ കണ്ട് മോഹന്‍ലാലും കുടുംബവും

‘ഈ സിനിമ തീയേറ്ററുകളില്‍ കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍, ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെ’; ആരാധകര്‍ക്കൊപ്പം ‘മരക്കാര്‍’ കണ്ട് മോഹന്‍ലാലും കുടുംബവും

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിലെ തീയേറ്ററില്‍ ആരാധകര്‍ക്കൊപ്പം മരക്കാര്‍ കണ്ട് മോഹന്‍ലാലും കുടുംബവും.

അര്‍ധരാത്രി 12 മണിക്കാണ് താരം കുടുംബത്തോടൊപ്പം സിനിമ കാണാന്‍ എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍, സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങിയ താരങ്ങളും തീയേറ്ററില്‍ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീര്‍ച്ചയായും തീയേറ്ററുകളില്‍ കാണേണ്ട സിനിമയാണ് മരക്കാറെന്നും തീയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തീയേറ്ററുകളില്‍ കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ുന്‍, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് പ്രിയദര്‍ശനനാണ് വിഎഫ്‌എക്‌സ് ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്.

കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശത്തിന് എത്തിയത്. കേരളത്തില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. 4100ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്. റിസര്‍വേഷനിലൂടെ മാത്രം ചിത്രം 100 കോടി കളക്‌ട് ചെയ്തു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.